യുദ്ധകാലത്തെ നിഷ്കളങ്കതകൾ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എല്ലാ സംഘർഷങ്ങളുടെയും ആദ്യ ഇര ‘കുട്ടികളും' അവരുടെ 'കുട്ടിക്കാലവും' ആണ് .എന്ത് എന്തിന് സംഭവിക്കുന്നു എന്നറിയാതെ പകച്ചു നിൽക്കുന്ന നിഷ്കളങ്ക ശൈശവങ്ങൾ. ആഭ്യന്തര കലാപങ്ങളുടെയും രാഷ്ട്രാധികാര സമരങ്ങളുടെയും അടിസ്ഥാന ഇരയാകുന്ന, 'സാധ രണക്കാരനായ മനുഷ്യന്റെ പ്രതീകമാണ് ഈ കുട്ടികൾ. ഇറാനിയൻ നവ സിനിമകളിലെ ആഖ്യാന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊളംബിയൻ സംവിധായകനായ കാർലോസ് സിസർ അർബലെസ്, നിർ മ്മിച്ച് 2011ൽ പുറത്തിറങ്ങിയ 'കളേഴ്സ് ഓഫ് മൗണ്ടൻ' എന്ന ലളിത ചിത്രവുംചർ

ച്ച ചെയ്യുന്നത് ആഗോളപ്രസക്തമായ ഈ മാനുഷിക പ്രശ്നം തന്നെ. കൊളംബിയൻ പർവത പ്രദേശമായ ലoപ്രഡേയിലെ കുഞ്ഞു ഗ്രാമത്തി ലെ ഒൻപതു വയസ്സു കാരനായ മാനുവലിന്റെ കാഴ്ചകളിലൂടെയാണ് അർബെലെസ് കഥ പരയുന്നത്.ടീച്ചറില്ലാതെ സ്കൂൾ പൂട്ടികിടപ്പാണ്
പ്ന്തുമായി കൂട്ടുകാരനായ ജൂലിയൻ, പൊക്ക ലൂസ് എന്നിവർക്കൊപ്പം കളിസ്ഥലത്തേക്ക് വരുന്ന മാനുവലിന്റെ ആഹ്ലാദമുഖത്തി ലാണ് സിനിമ ആരംഭിക്കുന്നത്. വളരെ നേർത്ത കാഴ്ചശക്തി മാത്രമുള്ള അൽബിനോ ആയ പൊക്ക ലൂസിനെ എല്ലാവരും പൊട്ടൻ കളിപ്പിക്കുന്നുണ്ട്. അൽ ബിനോകളൊക്കെയും ചെറുപ്പത്തിലേ മരിച്ചുപോകും എന്ന് പറഞ്ഞ് അവനെ ഭയപ്പെടുത്തുന്നുണ്ടവർ, ഭയന്നു കരയുന്ന പൊക്കലൂസിനെ ആശ്വസിപ്പിക്കുന്നത് മാനുവലാണ്.
കളി കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് അവർ തങ്ങളുടെ സ്കൂളിൽ പുതുതായി ചേരാൻ വന്ന കാർമെൻ എന്ന ടീച്ചന്റെ കാണുന്നത്. നഗരത്തിൽ നിന്ന് തന്റെ ബാഗേജുകളുമായി ജീപ്പിൽ വന്നിറങ്ങിയ ടീച്ചറെ മാനുവൽ സ്കൂൾവരെ അനുഗമിക്കുന്നുണ്ട്. പൂട്ടിക്കിടക്കുന്ന സ്കൂൾ വീണ്ടും തുറക്കുന്നതിൽ കുട്ടികളെല്ലാം സന്തോഷത്തിലാണ്.

അടുത്ത ഞായറാഴ്ചത്തെ മീറ്റിങ്ങിന് ഉണ്ടായിരിക്കണം എന്ന അന്ത്യശാസനം നൽകിയാണവർ പോയിരിക്കുന്നത്.
പുതിയ ടീച്ചർ ഊർജസ്വലതയോടെ സ്കൂൾ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികൾ പലരും നാട്ടിലില്ല. എല്ലാ ക്ലാസ്സിലെയും കുട്ടികളെ ഒരുമിച്ച് ഇരുത്തിയാണ് ക്ലാസ്സ് നടത്തുന്നത്. കണക്കു പഠിപ്പിക്കുമ്പോൾ തന്റെ ഡ്രോയിങ്ങ് ബുക്കിൽ വരച്ച മലകൾക്ക് ചായം പുരട്ടുന്ന മാനുവലിനോട് ടീച്ചർ ദേഷ്യം പിടിക്കുന്നുണ്ട്. എങ്കിലും അവനെ ഇഷ്ടമുള്ള ടീച്ചർ പിന്നീടൊരിക്കൽ ഇഷ്ടപ്പെട്ട കളർബോക്സസ് വാങ്ങി സമ്മാനിക്കുന്നുണ്ട്.
ഒരു ദിവസം നഗരച്ചന്തയിലേക്ക് അച്ഛനൊപ്പം മാനുവലും പോകുന്നുണ്ട്. ഗറില്ലാ ചാരന്മാരുടെ മുന്നിൽ പെടുമോ എന്ന ഭയന്ന് പാത്തും പതുങ്ങിയുമാണ് ഏർണസ്റ്റോ മാനുവലിനൊപ്പം ചന്തയി ൽ ചെലവഴിക്കുന്നത്. തന്റെ പന്നിക്കുട്ടികളെ വിറ്റു കിട്ടിയ പണം കൊണ്ടയാൾ മാനുവലിന്റെ ഒൻപതാം പിറന്നാൾ സമ്മാനമായി അവന് ഏറ്റവും ഇഷ്ടമുള്ള ഒരു പുത്തൻ ഫുട്ബോൾ വാങ്ങി നൽകുന്നുണ്ട്.
പിറ്റേദിവസം അഭിമാനത്തോടും വ ലിയ ഗമയോടും കൂടിയാണ് മാനുവൽ കൂട്ടുകാർക്കരികിൽ തന്റെ പുത്തൻ പന്തുമായെത്തുന്നത്. അവർ ഗ്രാമാതിർ ത്തിയിൽ പുതുതായി ഉണ്ടാക്കിയ പ്ലേ ഗ്രൗണ്ടിൽ കളി തുടങ്ങി. കളിക്കിടയിൽ പന്ത് മലഞ്ചരിവിലെ പുൽപടർപ്പിലേക്ക് തെറിച്ചുപോയി. ആ സമയം കെട്ടു പൊട്ടിച്ചു വന്ന ഒരു പന്നി ആ ഭാഗത്തേയ്ക്ക് ഓടി ഇറങ്ങി. ഒപ്പം തന്നെ ഉഗ്രസ്ഫോടനവും നടന്നു. പന്നി ചിതറിത്തെറിച്ചു. പട്ടാളം തങ്ങളെ തേടി ഹെ ലികോപ്ടറിൽ ഗ്രൗണ്ടിലിറങ്ങി പർവത പ്രദേശത്തേക്ക് വരുന്നെങ്കിൽ തടയാനായി ആ താഴ്വരയത്രയും ഗറില്ലകൾ മൈൻ പാകിയിരിക്കയാണ് എന്ന ഞെട്ടി ക്കുന്ന വിവരം അങ്ങനെയാണ് എല്ലാ വരും അറിയുന്നത്. കുട്ടികളുടെ വീട്ടുകാർ വന്ന് ഇനി അവിടെ ആരും കളിക്കരുതെന്ന് താക്കീതു ചെയ്തു താഴ്വാരത്തേക്ക് ആരും ഇറങ്ങാതിരിക്കാൻ വേലികെട്ടി അപായ സൂചന വെച്ചു.
അപ്രതീക്ഷിതമായ ഈ ആഘാതം മാനുവലിന് സഹിക്കാനാവുന്നതായിരുന്നില്ല. തന്റെ പ്രിയപ്പെട്ട പന്ത് കൈമോശം വന്നിരിക്കുന്നു. തൊട്ടടുത്താണെങ്കിലും അത് ഇനി തിരിച്ചുകിട്ടില്ല. അവന്റെ സങ്കടം മാറ്റാൻ ഏർണെസ്റ്റോ വേറൊരു പന്ത് പകരം വാങ്ങിത്തരാം എന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ അതിനി നടക്കില്ലെന്ന് അവനറിയാം. പന്ത് തിരിച്ചെടുക്കാനുള്ള അപകടകരമായ രഹസ്യദൗത്യത്തിന്റെ ആലോചനയിലാണ് പിന്നീട് മാനുവൽ, പന്ത് തിരിച്ച് കിട്ടിയാൽ രണ്ട് ദിവസം അത് സ്വന്തമായി നൽകാം എന്ന പ്രലോഭ നത്തിൽ ഹുലിയനും പൊക്കലൂസും വീഴുന്നു. മൂവരും കൂടി നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.

ഇതിനിടെ പൊക്കലുസിനെ ഒരു മരക്കൊമ്പിലൂടെ കയറിൽ കെട്ടിത്താഴ്ത്തി പന്തെടുക്കാൻ മാനുവലും ജൂലിയനും കൂടി ശ്രമിക്കുന്നുണ്ട്. നിലത്തെവിടെയൊക്കെയാണ് മൈനുകൾ കുഴിച്ചിട്ടിരിക്കുന്നത് എന്നറിയാത്തതിനാലാണ് അ വർ ഈ വിദ്യ ഉപയോഗിക്കുന്നത്. പക്ഷേ കണ്ണട വീണുപോയ ലൂസിന് പന്ത് തിരിച്ചെടുക്കാനായില്ല.
വീട്ടിൽ ഗറില്ലകൾ ഏർണെസ്റ്റോയെതേടിയെത്തുന്നു. മാനുവൽ കാണുന്നത് ചളിക്കുളമാക്കിയ തന്റെ വീടാണ് അച്ഛനെവിടെ എന്ന അന്വേഷ ണത്തിന് അമ്മയുടെ മൗനമായിരുന്നു ഉത്തരം. അച്ഛന്റെ നിലത്തുവീ ണു കിടന്ന തൊപ്പി മാനുവലിന് എല്ലാം വ്യക്തമാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഗൃഹനാഥന്റെ ഉത്തരവാദിത്വത്തിലേക്ക് പെട്ടെന്നാണ് മാനുവൽ സംക്രമിക്കുന്നത്. തൊഴുത്തിൽ പോയി പശുവിനെ കറക്കാൻ ശ്രമിച്ചുപരാജയപ്പെടുന്ന മാനുവ ലിന്റെ ദൈന്യത നമുക്ക് അറിയാനാവും. ഇവിടംവിട്ടു പോകാനൊരുങ്ങുന്ന അമ്മ യോടൊപ്പം സാധനങ്ങൾ കെട്ടിവെയ്ക്കു ന്നതിനിടയിൽ മാനുവൽ പെട്ടെന്ന് പുറത്തിറങ്ങുന്നു. അവന്റെ എല്ലാ ഭയങ്ങളും നിമിഷനേരത്തേക്ക് ഇല്ലാതായിരിക്കുന്നു. ആരുടെയും സഹായം അവനില്ല. രണ്ടും കൽപ്പിച്ച മരത്തിലെ കയറിലൂടെ താഴ്വാരത്ത് ഊർന്നിറങ്ങി. പോക്കറ്റിൽ കരുതിയ കല്ലു കൾ മുന്നിൽ ഇട്ട നോക്കി മൈനുകളുണ്ടോ എന്നു പരിശോധിച്ച് പതുക്കെ പാദമുന്നി അവൻ പ്രിയപ്പെട്ട പന്തിനരികിലെത്തി. അത് തിരിച്ചു കിട്ടുമ്പോൾ മാനുവലിന്റെ മുഖത്ത് വിരിയുന്ന തൃപ്തി എല്ലാ വിഷമങ്ങളും മായ്ക്കുന്നതായിരുന്നു. ബോളുമായി തിരിച്ചെത്തുന്ന മാനുവലിനെ അമ്മ ശകാരിക്കുന്നേ ഇല്ല. നിർവികാരതയോടെ ഗേറ്റടച്ച് ഇരുവരും റോഡിലേക്കിറങ്ങുന്നു. അഭയാർഥികളായി ഗ്രാമം വിട്ട് പോകുന്നവർക്കൊപ്പം വണ്ടിയിൽ അവരും അകന്നുപോകുന്നു. മാനുവൽ തന്റെ പ്രിയപ്പെട്ട പന്ത് ഹൃദയത്തോടടുക്കി പിടിച്ചിരിക്കുന്ന ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു. ലളിതമായ ആഖ്യാന ശൈലിയിൽ മാനുവലിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ക ഥ പുരോഗമിക്കുന്നത്. ഒരിക്കലും ഭീതിത മായ ഒരു പീഢനക്കാഴ്ചയും മാനുവൽ കാണുന്നില്ല. പ്രേക്ഷകരും. പക്ഷേ സിനിമയിലുടനീളം ഭയത്തിന്റെ ഗുഢസാന്നിധ്യം മറഞ്ഞിരിപ്പുണ്ട്താനും. ലോകമെങ്ങും സ്വീകാര്യത നേടിയ ഈ ലളിതചിത്രം പതിനാറാമത് കേരളരാജ്യാന്തര ചലചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള 'സുവർണചകോരം' നേടിയിരുന്നു. പുറമെ സ്വച്ഛവും സൗമ്യവും സുന്ദരവുമായ ഗ്രാമഭംഗിയുടെ പശ്ചാത്തലമായി നാം കാണുന്ന മലകളുടെ നീലിമ ഘനീഭവിച്ച ഭയമാവാം എന്ന പുതു അറിവ് കാർലോസ് സിസർ അർബലെസ് നമുക്ക് നൽകുന്നുണ്ട് ഈ സിനിമയിലൂടെ, നിറങ്ങൾ ഒന്നിന്റെയും സൂചനയാവണമെന്നില്ലെന്നും,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ