10/17/2009

സിനിമ എന്ന കല

 സിനിമ എന്ന കല കഴിഞ്ഞ നൂറു കൊല്ലം കൊണ്ട്‌ ലോകത്തിലെ ഏറ്റ്വും മഹത്തരമായ ഒരു കലാരൂപമായി മാറിക്കഴിഞ്ഞു.  ലോകത്തിന്റെ പല ഭാഗത്തുമായി പല ഭാഷകളിലായി പുറത്തുവന്ന മനോഹരമായ സിനിമകളിലേക്കുള്ള ഒരു ജാലകം ഞാൻ തുറക്കുന്നു.ലോക ക്ലാസിക്കുകളും പുതുമയുള്ള അവതരണങ്ങളും ഇവിടെ നമുക്കു പരിചയപ്പെടാം.ശാസ്ത്രസാഹിത്യ പരിഷത്ത്‌ പ്രസിധീകരിക്കുന്ന ജനകീയ ശാസ്ത്ര മാസികയായ "ശാസ്ത്രകേരള"ത്തിൽ കുറേ വർഷമായി തുടർച്ചയായി പ്രസിദീകരിക്കുന്ന "ക്ലോസപ്പ്‌" എന്ന പംക്തിയിലെ ചിലത്‌.
 ഒരു സാധരണ ആസ്വാദകൻ മാത്രമാണു ഞാൻ  .സിനിമ കണ്ടു വളർന്ന ചെറുപ്പം. വീടിനടുത്തുള്ള സിനിമ കൊട്ടകയിൽ പോയി ഒരേ സിനിമ പലതവണ കാണാൻ പറ്റുമായിരുന്നു. അമ്മാവന്റെ തിയറ്ററായിരുന്നു.
ഉലകംചുറ്റും വാലീബൻ,ഉമ്മാച്ചു, വിലക്കു വാങ്ങിയ വീണ, കുട്ടിക്കുപ്പായം ,ജയിക്കാനായ്‌ ജനിച്ച വൻ, .....
സത്യൻ, പ്രേം നസീർ ,വിൻസെന്റ്‌ ,സുധീർ ,രാഘവൻ ,മോഹൻ ,ജയശങ്കർ, എം ജി ആർ
മിസ്സ്‌ കുമാരി ,ശാരദ ,ജയഭരാതി, ഷീല ,വിജയശ്രീ ....
പി. ഭാസ്കരൻ ,രാമു കാര്യാട്ട്‌, ശശികുമാർ ,ഐ.വി. ശശി..അരവിന്റൻ..അടൂർ ഗോപാലകൃഷ്ണൻ .ബക്കർ..ജോൺ..
ലോകസീനിമയുടെ അത്ഭുതലോകം കാണിചുതന്നത്‌ "സൂര്യ ഫിലിം സോസൈറ്റി"
1994-95 തിരുവനന്തപുരത്ത്‌ നടന്ന ലോകസീനിമയുടെ നൂറാം വാർഷികാഘോഷം.
നൂറു വർഷത്തെ നൂറു സിനിമകൾ.

ലുമീയർ സഹോദരന്മാർ, ജോർജ്‌ മെലിസ്‌ ,ഗ്രിഫിത്ത്‌ ,ഇസേൻസ്റ്റൈൻ ,തർക്കോവ്സ്കി, ഗോദാർദ്ദ്‌, ബെർഗ്മാൻ,കുറോസവ, ഹിച്കോക്ക്‌ ,ചാപ്ലിൻ ...
കഴിഞ്ഞ കേരള ഫിലിം ഫെസ്റ്റിവലുകൾ..
സിനിമകൾ  കാണാനുള്ള  അവസരങ്ങൾ ഇപ്പോൾ കൂടുതലാണല്ലോ .പകർപ്പവകാശമുള്ളതും അല്ലാതാതുമായ ഇഷ്ടം പോലെ സിനിമകളുടെ ഡിജിറ്റൽ ഡിസ്കുകൾ ഇപ്പോൾ കിട്ടാനുണ്ടല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ