പഴയ സോവിയറ്റ് റഷ്യയിലെ ചൈനീസ് അതിർത്തിയിൽ സൈബീരിയൻ ഹിമഭൂമിയിൽ ലാന്റ് സർവേയ്ക് വേണ്ടി യാത്ര ചെയ്യുന്ന മിലിട്ടറി എഞ്ജിനീയറിങ് സംഘത്തിലെ ക്യാപ്റ്റനായ അർസിനീയോവ് കാട്ടിൽ വെച്ച് പരിചയപ്പെടുന്ന ഒരു വേട്ടക്കാരനാണ് ദർസു ഉസാല.പ്രാകൃത ഗോത്രമായ ഗോൾഡി വംശജനാണയാൾ .വസൂരിരോഗം പടർന്നപ്പോൾ ഭയം കൊണ്ട് ഭാര്യയേയും മക്കളേയും തന്റെ ആൾക്കാർ വീടോടെ ചുട്ടുകരിക്കുന്നത് കാണേണ്ടിവന്ന ഒരാളായിരുന്നു ദർസു. വർഷങ്ങളെത്രയോ ആയി ദർസു ആ കാട്ടിലൂടെ അലയുന്നു. ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി വേട്ടയാടിയും ബാക്കി സമയമത്രയും കാട്ടിലൂടെ അലഞ്ഞും ജീവിക്കുകയാണ്. തന്റെ പ്രായം എത്രയെന്നുപോലുമയാൾക്ക് അറിയില്ല. യാദൃശ്ചികമായാണ് ഒരു രാത്രിയിൽ ദർസു തന്റെ മാറാപ്പുമായി മിലിട്ടറി സംഘത്തിന്നരികിൽ എത്തുന്നത്.പരിഷ്കൃത ലോകത്ത് നിന്നെത്തിയ അർസിനിയന്വും ക്ആട്ടിൽ ജീവിക്കുന്ന ദർസുവും തമ്മിൽ ഉരുത്തിയുന്ന ഗാഢ സൗഹൃദമാണ് 1975 ൽ റഷ്യ-ജപ്പാൻ സമ്യുക്ത സംരംഭമായി പുറത്തിറങ്ങിയ "ദർസു ഉസാല" എന്ന ചലചിത്രത്തിന്റെ പ്രമേയം.ലോക സിനിമയിലെ ചക്രവർത്തിയായി കൊണ്ടാടപ്പെടുന്ന അകിര കുറോസാവ ഒരു ആത്മഹത്യശ്രമത്തിൽ നിന്നും അതിജീവിച്ച ശേഷം തന്റെ നവ ഭാവുകത്വത്തിൽ ലോകത്തിനു സമ്മാനിച്ച മനോഹരചിത്രമാണിത്.
മനോഹരമായ സിനിമകൾ ,എല്ലാവരും-പ്രത്യേകിച്ച് കുട്ടികൾ കണ്ടിരിക്കേണ്ട ലോകസിനിമകൾ പരിചയപ്പെടുത്തുന്നു..ശാസ്ത്രകേരളം മാസികയിൽ 2005 മുതൽ ക്ലോസപ്പ് എന്ന പംക്തിയിൽ വിജയകുമാർ ബ്ലാത്തൂർ എഴുതിയ രചനകളിൽ ചിലത്
3/05/2013
9/22/2011
വെളുപ്പ് ബലൂണ്‍
സന്തോഷത്തോടെ , മീനിനെ കൊണ്ടുവരാനുള്ള സ്ഫടിക പാത്രം ഒരു കൈയിലും മറ്റേ കൈയില്‍ അഞ്ഞൂറിന്റെ നോട്ടുമായി കടയിലേക്ക് ഓടുകയാണ്` റസിയ. കവലയിലെ പാമ്പാട്ടികളും ജനക്കൂട്ടവും അപ്പഴും അവിടെത്തന്നെയുണ്ട്. നേരത്തെ അമ്മ അനുവദിക്കാത്തതിന്റെ ദേഷ്യമുള്ളതിനാലും പാമ്പിനെ കണാനുള്ള പ്രലോഭനവും മൂലം റസിയ കാഴ്ച്ചകണ്ട് കുറച്ച് സമയമവിടെ നിന്നു. പാമ്പാട്ടിയുടെ മായിക സംസാരത്തില്‍ അവള് കുടുങ്ങിപ്പോയി. കൈയില്‍ നിന്നു പണം വീണുപോകാതിരിക്കാന്‍ സ്ഫടിക പാത്രത്തില്‍ അവള് നോട്ട് ഇട്ട്` വച്ചിരിക്കുകയാണ്`. അത് എല്ലാവര്ക്കും കാണാം പാമ്പിനുള്ള സം ഭാവനയാണെന്ന് പറഞ്ഞ് പാമ്പാട്ടി തക്കത്തില്‍ കുട്ടിയുടെ പണം കൈക്കലാക്കുന്നു.അവളെ ആരും സഹായിക്കുന്നില്ല. പണം തിരിച്ച് കിട്ടാതായപ്പോള്‍ റസിയ കരച്ചില് തുടങ്ങി.. പാമ്പാട്ടി ഗത്യന്തരമില്ലാതെ നോട്ട് തിരിച്ച് കൊടുക്കുന്നു.
താന്‍ വൈകി എന്നു മനസ്സിലാക്കിയ റസിയ ഒരേ ഓട്ടമാണ്` കടയിലേക്ക്.കട അടക്കുമ്മുമ്പ് എത്തണം കടയിലെത്തിയപ്പോഴാണ് പുതിയ പ്രശ്നം.കടയുടമ വിലകൂട്ടിയിരിക്കുന്നു. അവള് നേരത്തെ കണ്ട് വെച്ച സ്വര്‍ണ്ണ മത്സ്യത്തിന് ഇരുന്നൂറ് ടൊമാന്‍ വേണമെന്നാണയാള് ഇപ്പോള്‍ പറയുന്നത്. പക്ഷെ റസിയയെ ഞെട്ടിപ്പിച്ചത് ഇതൊന്നുമല്ല. അവളുടെ പാത്രത്തില്‍ ഇട്ട് വെച്ചിരുന്ന നോട്ട് ഇപ്പോള്‍ കാണുന്നില്ല.അവള് കരച്ചിലിന്റെ വക്കിലെത്തി.അവള് ഓടി വന്ന തെരുവുകളിലെല്ലാമന്വേഷിക്കാന് ഒരു വ്രുദ്ധ റസിയയെ സഹായിക്കുന്നു.അവസാനമവള് അവളുടെ പണം കണ്ടു.അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മുന്നിലെ ഗട്ടറിനു മുകളിലെ ഇരുമ്പ് ഗ്രില്ലിനു മുകളില്‍ .അവള് സന്തോഷത്തോടെ അതെടുക്കാന്‍ ആയുമ്പോള്‍ അതുവഴി കടന്നു പോയ മോട്ടോര്‍ സൈക്കിളിന്റെ കുലുക്കത്തില്‍ ഗ്രില്ലിനുള്ളിലേക്ക് അതു വീണു.
ആഴമുള്ള ആ കുഴിയില്‍ നോട്ട് കിടക്കുന്നത് അവള്‍ക്ക് കാണാം തന്റെ പണം കണ്ടെത്തിയെന്നും തന്റെ മീനിനെ മറ്റാര്‍ക്കും വില്‍ക്കരുതെന്നും കടകാരനോട് ചട്ടംകെട്ടി അവള് വീണ്ടും പഴയ ഗ്രില്ലിനടുത്ത് വന്നിരിപ്പായി.. ആരെന്കിലും തന്റെ പണം തിരിച്ചെടുക്കാന്‍ സഹായിക്കുമോ എന്നന്വേഷിച്ച്..ഈ സമയത്ത് ജേഷ്ടന് അലി അവളെ അന്വേഷിച്ച് അവിടെ എത്തുന്നു. ഇരുവരും കൂടി പലരോടും സഹായം തേടുന്നു. ആരും സഹായിക്കുന്നില്ല. എല്ലാവരും ആഘോഷങ്ങളുടെ ഒരുക്കത്തിലും തിരക്കിലുമാണ്`.സമയം സന്ധ്യയാകുന്നു.അവധി കഴിഞ്ഞ് കടക്കാരന് കട തുറക്കുമ്പോള്‍ സെല്ലറിലിറങ്ങി പണം എടുക്കാം ഇപ്പോള്‍ പോകൂ കുട്ടികളെ എന്നാണ്` ചിലര്‍ ഉപദേശിക്കുന്നത്.തൊട്ടടുത്തുള്ള തയ്യല്‍ കടയിലെ വ്രിദ്ധനോട് സഹായം അഭ്യര്‍ത്ഥിച്ച് അലി പോകുന്നുണ്ട്. എല്ലാവരും തിരക്കിലാണ്` ആരുമവരെ പരിഗണിക്കുന്നില്ല.
ഇതിനിടയില്‍ വാഹനം കാത്ത് അവിടെ ഇരിക്കുന്ന പട്ടാളക്കാരന് ചെറുപ്പക്കാരന് റസിയയോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്നത് അലിക്ക് ഇഷ്ടമാകുന്നില്ല. നാളേറെയായി വീട് വിട്ട് നില്ക്കുന്ന അയാള്‍ക്ക് അവളുടെ പ്രായത്തിലുള്ള അനിയത്തിയുണ്ടത്രെ.ഗട്ടറിനടിയിലെ തന്റെ പണം അയാള്‍ കാണാതിരിക്കാന്‍ റസിയ ശ്രദ്ധിക്കുന്നുണ്ട്. അയാളോട് സഹായം ചോദിക്കാതിരിക്കാനും
സമയമിരുളുകയാണ്`പണം തിരിച്ച് കിട്ടാതെ കുട്ടികള്‍ക്ക് വീട്ടിലേക്ക് മടങ്ങാനാവില്ല, റസിയക്ക് താനേറെ കൊതിച്ച സ്വര്ണ്ണമത്സ്യമില്ലാതെ പുതുവത്സരാഘോഷം പൂര്‍ണ്ണമാവില്ല എന്ന അഭിപ്രായവുമുണ്ട്.ആദ്യ സീനില്‍ റസിയയെ കണ്ടോ എന്ന്` അമ്മ അന്വേഷിക്കുന്ന അഫ്ഘാന്‍ അഭയാര്‍ത്ഥിയായ ബലൂണ്‍ വില്പനക്കാരന് കുട്ടി അതു വഴി വരുന്നു. വില്‍ക്കാനാവാതെ ബാക്കിവന്ന ഒന്നു രണ്ട് ബലൂണുകള്‍ മാത്രം കെട്ടിയ കമ്പ് അവന്റെ കൈയിലുണ്ട്.അലി ആ വടി തട്ടിയെടുത്ത് അതു കൊണ്ട് പണം ചിള്ളി എടുക്കാനാവുമോ എന്ന്` ശ്രമിച്ച് നോക്കുന്നു.പക്ഷെ അത് വിജയിക്കുന്നില്ല.എന്തെന്കിലും പശ കമ്പിന്റെ തലക്കല്‍ ഉണ്ടേന്കിലതില് പറ്റിപ്പിടിച്ച് നോട്ട് പുറത്തേക്കെടുക്കാമായിരുന്നു. ഒരു ബബിള്‍ ഗം വാങ്ങാനുള്ള ചില്ലറയും അവരുടെ കൈയിലില്ല..
അന്ധനായ മിഠായി വില്പനക്കാരന്റെ മുന്നില്‍ നിന്നും അയാളറിയാതെ ബബിള്‍ ഗം മോഷ്ടിക്കാന്‍ അലിക്ക് ഒരു നിമിഷം തോന്നിപ്പോകുന്നുണ്ട്.
എല്ലാ പ്രതീക്ഷയും കൈവിട്ട് നിരാശരായിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് ബലൂണ്‍ വില്‍പ്പനക്കാരനായ അഭയാര്ത്ഥിക്കുട്ടി വീണ്ടും വരുന്നു.അവന്റെ ബാക്കിയുള്ള ബലൂണുകള്‍ വിറ്റ പണം കൊണ്ട് എങ്ങു നിന്നോ ഒരു ബബിള്‍ ഗം അവന് വാങ്ങി കൊണ്ടുവന്നിരിക്കുന്നു. അവന്റെ ബലൂണ്‍ തണ്ടില്‍ ഇനി ഒരു വെളുത്ത ബലൂണ്‍ മാത്രമേ ബാക്കിയുള്ളു. ആര്‍ക്കും വേണ്ടാതെ.മൂന്നു കുട്ടികളും കൂടി പന്ക് വെച്ച് ഗം ചവച്ച് കമ്പിലൊട്ടിച്ച് ഗട്ടറിനടിയില് നിന്നും നോട്ട് പുറത്തേക്കെടുക്കുന്നു. പണം കിട്ടിയ ഉടനെ എല്ലാം മറന്ന് ഇരുവരും ഓടുകയാണ്` . സ്വര്‍ണ്ണ മത്സ്യത്തെ വാങ്ങാന്‍ കടയിലേക്കും തിരിച്ച് വീട്ടിലേക്കും.. ഈ സമയമെല്ലാം കടയുടെ തിണ്ണയില്‍ എങ്ങും പോകാനില്ലാത്ത ആ കുട്ടി തന്റെ ആര്‍ക്കും വേണ്ടാത്ത ഒറ്റ വെള്ള ബലൂണ്‍ കെട്ടിയ കമ്പുമായി ഇരിക്കുകയാണ്`. അവന്റെ മുഖത്തെ നനഞ്ഞ ചിരിയിയില്‍ ഈ സിനിമ അവസാനിക്കുന്നു. സിനിമയിലെ നായകന് അവനായി മാറുന്ന ഒരു നിമിഷം.
കുട്ടികളുടെ മനോനിലയിലുള്ള ലോകം മറ്റൊന്നാണെന്ന് പനാഹി കാട്ടിത്തരുന്നു.മുതിര്‍ന്ന വരെ സംബന്ധിച്ചടുത്തോളം നിസ്സാരമായ ഈ സംഭവം -കുട്ടികളുടെ ധര്മ്മസംകടമാകാമെന്നത് ഈ സിനിമയില്‍ നാം കാണുന്നു.
സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന സാമൂഹിക അസമത്വങ്ങളെക്കുറിച്ച് പറയുക എന്നത് ഇറാനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയം തന്നെ. അതിനാല്‍ തന്നെയാണ്` ഭരണകൂടം ജാഫര്‍ പനാഹിക്ക് 2010 മുതല്‍ 6 വര്‍ഷത്തേക്ക് തടവറ വിധിച്ചത്.. കൂടാതെ 20 വര്‍ത്തേക്ക് സിനിമയേക്കുറിച്ച് സംസാരിക്കുന്നത് പോലും വിലക്കീട്ടുമുണ്ട്.
കുളിമുറിയില്‍ നിന്നും ആജ്ഞാപിക്കുന്ന റസിയയുടെ അച്ഛനെ സിനിമയില്‍ നാം ഒരിക്കലും കാണുന്നില്ല. ഷാംപു വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞതിന് സാബൂന് എന്ന് കേട്ട് സോപ്പ് വാങ്ങി വന്ന അലിയെ അയാള്‍ ചീത്ത പറയുന്നുണ്ട്. വീട്ടിലെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കേണ്ട ഉത്തര വാദിത്വം സ്ത്രീക്കാണ്. കുട്ടിയുടെ കൈയിലെ പണം പാമ്പാട്ടിയും സംഘവും തട്ടിയേടുക്കുമ്പോള് തടയാത്ത പുരുഷന്മാരുടെ ഒരു ആള്‍ക്കൂട്ടത്തെയും പനാഹി നമുക്ക് കാട്ടിത്തരുന്നുണ്ട്.
പറയാതെ പറയുന്ന ഇറാനിയന്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ പനാഹിയുടെ സിനിമകളില്‍ പലയിടങ്ങളിലും നമുക്ക് കാണാം
അതിമനോഹരമായി സ്വാഭാവിക 'ജീവിത' മാണ്` റസിയയായി അഭിനയിച്ച അയിദ മൊഹമ്മെദ് ഖാനി എന്ന ഏഴ്വയസ്സുകാരി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.1995 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 'പാം ഡി ഓര്' പുരസ്കാരം നേടിയ വൈറ്റ് ബലൂണ്‍ ടോക്യോ ഫെസ്റ്റിവലില്‍ 'ഗോള്‍ഡന്‍ 'പുരസ്കാരവും ,സാവൊ പോളോ ഫെസ്റ്റിവലില്‍ 'ഇന്റര്‍ നാഷണല്‍ ജൂറി പുരസ്കാരവും ' നേടിയിരുന്നു. സിനിമയുടെ അവസാന നിമിഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അഭയാര്‍ത്ഥി പയ്യന് നമ്മുടെ മനസ്സിലേക്ക് നിമിഷം കൊണ്ട് നായകനായി മാറൂന്ന അത്ഭുതകരമായ രസതന്ത്രം പനാഹി ഉപയോഗിക്കുന്നുണ്ട്.
ഇറാനിയന്‍ നിയോറിയലിസ്റ്റിക്ക് സിനിമയുടെ പതാക വാഹകനും ലോകമെങ്ങും പ്രശസ്തനുമായ പനാഹിയെ ഇറാന് ഭരണകൂടം തടവിനു ശിക്ഷിച്ച് ജയിലിലാക്കിയത് സിനിമയിലേപ്പോലെ തന്നെ അപ്രതീക്ഷിത പരിണാമം .സാമൂഹിക വിമര്‍ശനം നിറഞ്ഞ ഇദ്ദേഹത്തിന്റെ സിനിമകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സമൂഹത്തിന്റെ അവകാശ നിഷേധങ്ങളാണു പലപ്പോഴും ചര്‍ച്ച ചെയ്യുന്നത്.. മാനവികത എന്ന വിഷയത്തെ അതി ഭാവുകത്വമില്ലാതെ ,പ്രകടമായ രാഷ്ട്രീയ -സാമൂഹിക സന്ദേശങ്ങള്‍ വിളിച്ച് പറയാതെ യഥാര്‍ത്ഥത്തെ അതുപോലെ നമുക്ക്മുന്നില്‍ വെളിവാക്കുക എന്ന പനാഹി രീതിയാണു ഭരണകൂടത്തെ വിറളിപിടിപ്പിച്ചത്.ദശലക്ഷക്കണക്കിനു ഡോളര്‍ ഉപയോഗിച്ച് സിനിമകള്‍ നിര്മ്മിക്കപ്പെടുന്നതിനിടയില് -അര ഡോളറിലും താഴെ വിലവരുന്ന ഒരു സ്വര്‍ണ്ണ മീനിനെ വാങ്ങാന്‍ കൊതിക്കുന്ന പെണ്കുട്ടിയേക്കുറിച്ച് ഞങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നു " ഇതു വലിയ വ്യത്യാസമാണെന്നു ജാഫര്‍ പനാഹി അഭിപ്രായപ്പെടുന്നത്.പനാഹി പറയുന്നത് മാനവികതയെക്കുറിച്ചും സാമൂഹിക അന്തരങ്ങളെക്കുറിച്ചും കൂടിയാണല്ലോ ...
ശാസ്ത്രകേരളം മേയ് 2011
1/25/2011
റെഡ് ബലൂൺ
അമ്മൂമ്മക്കൊപ്പം പഴയ ഒരു അപ്പാർട്മെന്റിലെ മുകൾ നിലകളിലൊന്നിൽ താമസിക്കുന്ന പാസ്കൽ എന്ന ആറു വയസ്സുകാരൻ പലപ്പോഴും തനിച്ചാണ്. പൌരാണികവും ജീർണ്ണവുമായ നനഞ്ഞ തെരുവിലേക്ക് രാവിലെ സ്കൂളിൽ പോവാനായി സഞ്ചിയുമായി ഇറങ്ങുന്ന ഈ കുട്ടിയിലാണ് ‘ ദ റെഡ് ബലൂൺ’ എന്ന ഫ്രഞ്ച് സിനിമ ആരംഭിക്കുന്നത്.1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ ലഘുചിത്രത്തിൽ പശ്ചാത്തല ശബ്ദങ്ങളും അർത്ഥമറിയേണ്ടതില്ലാത്ത ചില വാക്കുകളുമൊഴികെ സംഭാഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ടിതിനെ ‘ഫ്രഞ്ച് ഭാഷയിലെ സിനിമ‘ എന്നു വിളിക്കുന്നതിൽ കാര്യമില്ല. എക്കാലവും കുട്ടികൾ ഇഷ്ടപ്പെടുന്ന കളിപ്പാട്ടമാണ് ബലൂൺ.അതുപോലെ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെയും ലോകമെമ്പാടുമുള്ള എലിമെന്ററി സ്കൂളിലെ കുട്ടികളുടെ ഇഷ്ടസിനിമകളിലൊന്നാണ് ‘ചുവപ്പ് ബലൂൺ’
തന്റെ പൂച്ചയോട് യാത്ര പറഞ്ഞ് മഴകുതിർത്ത പടവുകൾ ഇറങ്ങി താഴോട്ട് നടക്കുന്നതിനിടയിലാണ് പാസ്കൽ ഒരു കാര്യം ശ്രദ്ധിച്ചത്.വിളക്ക് കാലിൽ ചരടു പൊട്ടിയ ഒരു ചുവന്ന ഹീലിയം ബലൂൺ കുടുങ്ങിക്കിടക്കുന്നു. അവൻ തൂണിൽ പിടിച്ച് കയറി ബലൂൺ സ്വന്തമാക്കി അതുമായി ബസ്സ്റ്റോപ്പിലേക്ക് നടന്നു. മിനുസമുള്ള വലിപ്പമേറിയ ആ ചുവപ്പ് ബലൂണുമായി ബസ്സിൽ കയറാൻ അവനെ അനുവദിക്കുന്നില്ല. ബലൂൺ ഉപേക്ഷിക്കാൻ അവൻ തയ്യാറുമല്ല. പാസ്കൽ കൈയിൽ ബലൂണുമായി നടപ്പാതയിലൂടെ ബസ്സിനുപിറകിലായി സ്കൂൾവരെ ഓടി. എങ്കിലും ക്ലാസ്സിലെത്തുമ്പോഴേക്കും വൈകി.സ്കൂൾ മതിലിനകത്ത് കയറിയ പാസ്കൽ തന്റെ പുതിയ ബലൂൺ അവിടത്തെ തൂപ്പുകാരനെ സൂക്ഷിക്കാൻ ഏൽപ്പിച്ച് ക്ലാസ്സിലേക്ക് നടന്നു .ഇതെല്ലാം സ്കൂൾ പ്രിൻസിപ്പാൾ ജനലിലൂടെ കാണുന്നുണ്ടായിരുന്നു. വൈകുന്നേരം തിരിച്ച് ബലൂണുമായി വീട്ടിലേക്ക് വരുമ്പോൾ മഴ വരുന്നു. അവൻ നനഞ്ഞാലും പ്രിയപ്പെട്ട ബലൂൺ നനയാതെനോക്കാൻ പലരുടെയും കുടക്കീഴിൽ അതു കൂടി കയറ്റിയാണ് അവൻ തന്ത്രപൂർവം നടക്കുന്നത്. മഴ തോർന്ന തെരുവിലൂടെ ബലൂണുമായി കൌതുക കാഴ്ചകൾകണ്ട് പതുക്കെനടക്കുകയാണ് കുഞ്ഞു പാസ്കൽ. കുതിരപട്ടാളത്തിന്റെ റോന്തുചുറ്റലും,ആവി തുപ്പുന്ന തീവണ്ടികളുടെ കിതപ്പും ഒക്കെ അവനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. വീട്ടിനകത്തേക്ക് ബലൂണുമായി കയറിയത് അമ്മൂമ്മക്ക് ഇഷ്ടമായില്ല. ജാലകം തുറന്ന് അവർ ബലൂൺ പുറത്ത്കളയുന്നു.പക്ഷെ ആകാശത്തേക്ക് ഉയർന്ന് പോകുന്നതിനുപകരം ബലൂൺ ജനലിനരികിൽതന്നെ ചുറ്റിപറ്റിനിൽക്കുന്നു. പാസ്കൽ വന്ന് ആരും കാണാതെ ബലൂണിനെ ജനലിലൂടെ അകത്തേക്ക് കയറ്റുംവരെ.
അമ്മൂമ്മയറിയാതെ അവരിരുവരും നടത്തുന്ന ഈ ഒത്തുകളി, പ്രേക്ഷകരിൽ ബലൂൺ ഒരു അചേതന വസ്തുവാണെന്ന ബോധം പതുക്കെ മായ്ച്ച് കളയും. രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന പാസ്കലിനൊപ്പം അനുസരണയുള്ള വളർത്തുനായ്കുട്ടിയെപ്പോലെ ബലൂണുമുണ്ട് കൂടെതന്നെ. അവർ പിടികൊടുക്കാതെ പരസ്പരം കളിപ്പിക്കുന്നുണ്ട്, ഒളിച്ചുകളിക്കുന്നുണ്ട്,ആശയങ്ങൾ തമ്മിൽതമ്മിൽ കൈമാറുന്നുണ്ട്. ബസ്സില്പോകുന്ന പാസ്കലിനൊപ്പം മാനത്തുകൂടി പറന്ന് ബലൂൺ സ്കൂൾ നടയിലെത്തുന്നുണ്ട്. ക്ലാസ്സ്മുറിയിലേക്ക് ജിജ്ഞാസയോടെ പതുങ്ങിക്കയറുന്ന ബലൂൺ വലിയ ബഹളത്തിനു കാരണമാവുന്നു.ദേഷ്യംവന്ന ഹെഡ്മാസ്റ്റർ പാസ്കലിനെ ക്ലാസ്സ് കഴിയും വരെ ഒരു മുറിയിൽ പൂട്ടിയിടുന്നു. ബലൂണിനെയാണെങ്കിൽ അയാൾക്ക് പിടിക്കാൻ കിട്ടുന്നുമില്ല.ഹെഡ്മാസ്റ്ററുടെ തലക്ക് പോയി മുട്ടി ശല്യപ്പെടുത്തി തന്റെ അരിശം ബലൂൺ പ്രകടിപ്പിക്കുന്നുമുണ്ട്.പാസ്കലിനെ മുറിയിൽ നിന്നും പുറത്തുവിടും വരെ ബലൂൺ മുറിക്ക് വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരിച്ചുള്ള യാത്രക്കിടയിലാണ് പാസ്കൽ എന്നും തെരുവുകാഴ്ചകൾ കണ്ട് അലയാറ്. ചിത്ര ഗാലറികളിലും,കണ്ണടിക്കടകളിലും അവരിരുവരും ചുറ്റിയടിക്കുന്നു. വഴിയിൽകണ്ട പെൺകുട്ടിയുടെ കൈയിലെ നീല ബലൂണിനെകണ്ട് ചങ്ങാത്തംകൂടാൻ കൊഞ്ചിക്കളിക്കുന്ന ചുവന്ന ബലൂണിനെ ശാസിച്ച് കൂടെക്കൂട്ടുന്നുണ്ട് പാസ്കൽ, പക്ഷെ കുറച്ച് കഴിയുമ്പോൾ കാണാം നീല ബലൂൺ പെൺകുട്ടിയുടെ കൈയിൽ നിന്നും കുതറി ചുവപ്പ് ബലൂണിനരികിലെത്തിയിരിക്കുന്നു. പാസ്കലിന്റെ പുതിയ കൂട്ടുകാരനെ തട്ടിയെടുക്കാൻ തെരുവിലെ പിള്ളേർ ശ്രമിക്കുന്നുണ്ട് .തെമ്മാടിക്കൂട്ടം അവനെ വഴിയിൽ തടഞ്ഞുനിർത്തി ബലൂൺ കൈക്കലാക്കാൻ നോക്കുന്നുണ്ടെങ്കിലും ആർക്കും പിടികൊടുക്കാതെ ബലൂൺ രക്ഷപ്പെട്ട് പാസ്കലിനൊപ്പം തന്നെകൂടുന്നു.
കുർബാന കൈക്കൊള്ളൻ അമ്മൂമ്മക്കൊപ്പം ഒരു ദിവസം പള്ളിയിലേക്ക് പോയ പാസ്കലിനൊപ്പം അമ്മൂമ്മകാണാതെ ഒളിച്ച് ബലൂണും വരുന്നു. പള്ളിക്കകത്ത് കയറിയ ബലൂൺ പ്രശ്നമുണ്ടാക്കുന്നു.ഇതൊന്നും കൂസാതെ ബലൂണുമായി പാസ്കൽ തെരുവിലേക്കിറങ്ങുന്നു. പലഹാരക്കടയുടെ പുറത്ത് ബലൂണിനെ നിർത്തി പിസ്സ വാങ്ങാൻ അകത്തേക്ക് കയറിയ പാസ്കൽ തിരിച്ചിറങ്ങി നോക്കുമ്പോൾ ബലൂണിനെ കാണുന്നില്ല. തെമ്മാടികുട്ടിക്കൂട്ടം ബലൂൺ കൈക്കലാക്കി വെളിമ്പ്രദേശത്തേക്ക് അതുമായി നടക്കുകയാണ്. കയർകെട്ടി അതിനെ വലിച്ചും ഇഴച്ചും കല്ലെറിഞ്ഞും പീഡിപ്പിക്കുകയാണ്.തകർന്ന പഴഞ്ചൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വിജനതയിൽ അതിനെ തെറ്റാലികൊണ്ട് എയ്ത് പൊട്ടിക്കാനുള്ള ശ്രമത്തിലാണവർ. മതിലിനിപ്പുറത്തുള്ള പാസ്കൽ എങ്ങിനെയെല്ലാമോ ബലൂണിനെ രക്ഷിച്ച് അതുമായി വീട്ടിലേക്ക് ഓടി .പിള്ളേരുടെ സംഘം കൂടെത്തന്നെ പിന്തുടരുന്നു,ഇടുങ്ങിയ വഴികളിലൂടെയും കെട്ടിടങ്ങൾക്കിടയിലൂടെയും അവൻ പാഞ്ഞുരക്ഷപ്പെടാൻ നോക്കുന്നുണ്ടെങ്കിലും അവസാനം പിടിയിലാകുന്നു. ബലൂൺ അവർ എറിഞ്ഞും ചവിട്ടിയും പൊട്ടിക്കുന്നു. പൊട്ടിയ ബലൂണിനരികിൽ ഇനിയെന്തുചെയ്യും എന്നറിയാതെ കരഞ്ഞ് ഇരിക്കുന്ന കുട്ടിയുടെ ദൃശ്യം ഹൃദയസ്പർശിയാണ്. പാരീസ് നഗരത്തിലെ ബലൂണുകളെല്ലാം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാനത്തേക്ക് പറന്നുയർന്നത് പെട്ടന്നാണ്.പാർക്കുകളിലെ കുട്ടികളുടെ കൈകളിൽനിന്നും , നഗരത്തിലെ വീടുകൾക്കകത്തുനിന്നും,കച്ചവടക്കാരുടെ വില്പനസ്റ്റാൻഡുകളിൽ നിന്നുമൊക്കെ അവ പറന്നുയർന്നു. കരയുന്ന പാസ്കലിനടുത്തേക്കാണവയെല്ലാം വരുന്നത്.നൂറുകണക്കിനു വർണ്ണബലൂണുകളെല്ലാം കൂടി അവസാനം ആ കുട്ടിയെ എടുത്തുയർത്തി നഗരത്തിന്റെ നരച്ച മേൽക്കൂരകൾക്ക് മുകളിലൂടെ ഒഴുകി പറക്കുന്നു. ഒടുവിൽ അനന്തവിശാലമായ മാനത്ത് ബലൂണുകളിൽ ഞാന്നുകിടന്നു ചിരിക്കുന്ന കുട്ടിയിൽ സിനിമ അവസാനിക്കുന്നു.
സ്പെഷൽ എഫക്റ്റുകൾ ഇന്നത്തെപ്പോലെ സാധ്യമല്ലാത്ത , സങ്കേതിക വിദ്യകൾ അധികം വികസിക്കാത്ത അക്കാലത്ത് ഇത്തരമൊരു ഫാന്റസി ദൃശ്യങ്ങൾ സ്വാഭാവികതക്ക് കോട്ടമില്ലാത്തവിധത്തിൽ ചിത്രീകരിച്ചത് അത്ഭുതകരമാണ്. നരച്ച നഗര ദൃശ്യങ്ങൾക്കിടയിൽ തിളങ്ങുന്ന ചുവപ്പ് ബലൂണിന്റെ കളർ കോണ്ട്രാസ്റ്റ് അതിമനോഹരമായി നമുക്ക് അനുഭവപ്പെടും.
‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന പഴയ പ്രൈമറിക്ലാസ്സ് പാട്ട് ഈ സിനിമയിൽ നിന്നു പ്രചോദിതമായതായിരിക്കാം.
“ഒരു നാൾ പള്ളീക്കൂടത്തിൽ ,
മേരിയോടൊപ്പം കുഞ്ഞാടും,
അടിവെച്ചടിവെച്ചകമേറി,
അവിടെ ചിരിതൻ പൊടിപൂരം”
എന്ന വരികളിലെ ആടിനു പകരം ബലൂൺ എന്നാക്കിയാൽ മാത്രം മതി. ചുവന്ന ബലൂണുമായുള്ള ഒരു കുട്ടിയുടെ സൌഹൃതം മറ്റു കുട്ടികളെ പ്രകോപിപ്പിക്കുന്നത് എന്തിനാണെന്ന് നമുക്കും ആ കുട്ടിയെപ്പോലെതന്നെ സംശയം തോന്നിപ്പിക്കും. വിശദീകരിക്കാനാവാത്ത ബന്ധങ്ങളെ നശിപ്പിച്ചേക്കുക എന്ന ലോക രീതിയെ സംവിധായകൻ ഇവിടെ ചർച്ചക്ക് വെക്കുന്നു. മതസങ്കൽപ്പങ്ങളും യേശുവിന്റെ കുരിശേറ്റവും ഉയിർത്തെഴുന്നേൽപ്പുമൊക്കെ ഈ സിനിമയിൽ ചില നിരൂപകർ വായിച്ചെടുക്കുന്നുണ്ട്. മെരുങ്ങാത്ത കുതിരയുമായി ഒരു കുട്ടിയുടെ ബന്ധം ചിത്രീകരിച്ചിരിക്കുന്ന 1953 ലെ തന്റെതന്നെ ‘വൈറ്റ് മേൻ’ എന്ന ബ്ലാക്ക് & വൈറ്റ് സിനിമയുടെ വേറൊരു പതിപ്പായാണ് തന്റെ രണ്ടാമത്തെ ചിത്രമായ ‘ദ റെഡ് ബലൂൺ’ ലമൊറീസ് ഒരുക്കിയിരിക്കുന്നത്. കുതിരക്ക് പകരം അചേതനമായ ബലൂണിൽ മനസ്സ് തുന്നിച്ചേർത്തിരിക്കുന്നു സംവിധായകൻ.ലമൊറീസിന്റെ മക്കൾ തന്നെയാണിതിൽ അഭിനയിച്ചിരിക്കുന്നത്. പ്രധാന വേഷം മകൻ പാസ്കൽ ലമോറീസും പെൺകുട്ടിയുടെ വേഷം സബീൻ ലമൊറീസും.
1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ പുരസ്കാരം (സംഭാഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും) , കാൻ ഫിലീം ഫെസ്റ്റിവലിൽ ‘പാം ഡി ഓർ’ പുരസ്കാരം , 1957 ലെ ‘ബാഫ്റ്റ പുരസ്കാരം’ തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മാനങ്ങളും അംഗീകാരങ്ങളും ഈ സിനിമ നേടി. ഊതിവീർപ്പിക്കപ്പെട്ട സങ്കൽപ്പങ്ങൾ മാത്രമാണു മനുഷ്യ ബന്ധങ്ങൾ എങ്കിലും കയ്പ്പേറിയ യാഥാർത്ഥ്യം എന്ന് നാം വിലപിക്കുന്ന മരണങ്ങളെ എത്ര വേഗമാണു പുതിയ ബന്ധങ്ങളിലൂടെ നാം പകരം വെക്കുന്നത് എന്ന് - സർ റിയലിസ്റ്റിക്കായ അവസാന ദൃശ്യത്തിലൂടെ മുതിർന്നവരോടുകൂടി സംവിധായകൻ പറയുന്നു,. അതുകൊണ്ടുതന്നെ ചുവപ്പ് ബലൂൺ കുട്ടികളുടെ മാത്രം സിനിമയല്ലാതാകുന്നു.
തന്റെ പൂച്ചയോട് യാത്ര പറഞ്ഞ് മഴകുതിർത്ത പടവുകൾ ഇറങ്ങി താഴോട്ട് നടക്കുന്നതിനിടയിലാണ് പാസ്കൽ ഒരു കാര്യം ശ്രദ്ധിച്ചത്.വിളക്ക് കാലിൽ ചരടു പൊട്ടിയ ഒരു ചുവന്ന ഹീലിയം ബലൂൺ കുടുങ്ങിക്കിടക്കുന്നു. അവൻ തൂണിൽ പിടിച്ച് കയറി ബലൂൺ സ്വന്തമാക്കി അതുമായി ബസ്സ്റ്റോപ്പിലേക്ക് നടന്നു. മിനുസമുള്ള വലിപ്പമേറിയ ആ ചുവപ്പ് ബലൂണുമായി ബസ്സിൽ കയറാൻ അവനെ അനുവദിക്കുന്നില്ല. ബലൂൺ ഉപേക്ഷിക്കാൻ അവൻ തയ്യാറുമല്ല. പാസ്കൽ കൈയിൽ ബലൂണുമായി നടപ്പാതയിലൂടെ ബസ്സിനുപിറകിലായി സ്കൂൾവരെ ഓടി. എങ്കിലും ക്ലാസ്സിലെത്തുമ്പോഴേക്കും വൈകി.സ്കൂൾ മതിലിനകത്ത് കയറിയ പാസ്കൽ തന്റെ പുതിയ ബലൂൺ അവിടത്തെ തൂപ്പുകാരനെ സൂക്ഷിക്കാൻ ഏൽപ്പിച്ച് ക്ലാസ്സിലേക്ക് നടന്നു .ഇതെല്ലാം സ്കൂൾ പ്രിൻസിപ്പാൾ ജനലിലൂടെ കാണുന്നുണ്ടായിരുന്നു. വൈകുന്നേരം തിരിച്ച് ബലൂണുമായി വീട്ടിലേക്ക് വരുമ്പോൾ മഴ വരുന്നു. അവൻ നനഞ്ഞാലും പ്രിയപ്പെട്ട ബലൂൺ നനയാതെനോക്കാൻ പലരുടെയും കുടക്കീഴിൽ അതു കൂടി കയറ്റിയാണ് അവൻ തന്ത്രപൂർവം നടക്കുന്നത്. മഴ തോർന്ന തെരുവിലൂടെ ബലൂണുമായി കൌതുക കാഴ്ചകൾകണ്ട് പതുക്കെനടക്കുകയാണ് കുഞ്ഞു പാസ്കൽ. കുതിരപട്ടാളത്തിന്റെ റോന്തുചുറ്റലും,ആവി തുപ്പുന്ന തീവണ്ടികളുടെ കിതപ്പും ഒക്കെ അവനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. വീട്ടിനകത്തേക്ക് ബലൂണുമായി കയറിയത് അമ്മൂമ്മക്ക് ഇഷ്ടമായില്ല. ജാലകം തുറന്ന് അവർ ബലൂൺ പുറത്ത്കളയുന്നു.പക്ഷെ ആകാശത്തേക്ക് ഉയർന്ന് പോകുന്നതിനുപകരം ബലൂൺ ജനലിനരികിൽതന്നെ ചുറ്റിപറ്റിനിൽക്കുന്നു. പാസ്കൽ വന്ന് ആരും കാണാതെ ബലൂണിനെ ജനലിലൂടെ അകത്തേക്ക് കയറ്റുംവരെ.
അമ്മൂമ്മയറിയാതെ അവരിരുവരും നടത്തുന്ന ഈ ഒത്തുകളി, പ്രേക്ഷകരിൽ ബലൂൺ ഒരു അചേതന വസ്തുവാണെന്ന ബോധം പതുക്കെ മായ്ച്ച് കളയും. രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന പാസ്കലിനൊപ്പം അനുസരണയുള്ള വളർത്തുനായ്കുട്ടിയെപ്പോലെ ബലൂണുമുണ്ട് കൂടെതന്നെ. അവർ പിടികൊടുക്കാതെ പരസ്പരം കളിപ്പിക്കുന്നുണ്ട്, ഒളിച്ചുകളിക്കുന്നുണ്ട്,ആശയങ്ങൾ തമ്മിൽതമ്മിൽ കൈമാറുന്നുണ്ട്. ബസ്സില്പോകുന്ന പാസ്കലിനൊപ്പം മാനത്തുകൂടി പറന്ന് ബലൂൺ സ്കൂൾ നടയിലെത്തുന്നുണ്ട്. ക്ലാസ്സ്മുറിയിലേക്ക് ജിജ്ഞാസയോടെ പതുങ്ങിക്കയറുന്ന ബലൂൺ വലിയ ബഹളത്തിനു കാരണമാവുന്നു.ദേഷ്യംവന്ന ഹെഡ്മാസ്റ്റർ പാസ്കലിനെ ക്ലാസ്സ് കഴിയും വരെ ഒരു മുറിയിൽ പൂട്ടിയിടുന്നു. ബലൂണിനെയാണെങ്കിൽ അയാൾക്ക് പിടിക്കാൻ കിട്ടുന്നുമില്ല.ഹെഡ്മാസ്റ്ററുടെ തലക്ക് പോയി മുട്ടി ശല്യപ്പെടുത്തി തന്റെ അരിശം ബലൂൺ പ്രകടിപ്പിക്കുന്നുമുണ്ട്.പാസ്കലിനെ മുറിയിൽ നിന്നും പുറത്തുവിടും വരെ ബലൂൺ മുറിക്ക് വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരിച്ചുള്ള യാത്രക്കിടയിലാണ് പാസ്കൽ എന്നും തെരുവുകാഴ്ചകൾ കണ്ട് അലയാറ്. ചിത്ര ഗാലറികളിലും,കണ്ണടിക്കടകളിലും അവരിരുവരും ചുറ്റിയടിക്കുന്നു. വഴിയിൽകണ്ട പെൺകുട്ടിയുടെ കൈയിലെ നീല ബലൂണിനെകണ്ട് ചങ്ങാത്തംകൂടാൻ കൊഞ്ചിക്കളിക്കുന്ന ചുവന്ന ബലൂണിനെ ശാസിച്ച് കൂടെക്കൂട്ടുന്നുണ്ട് പാസ്കൽ, പക്ഷെ കുറച്ച് കഴിയുമ്പോൾ കാണാം നീല ബലൂൺ പെൺകുട്ടിയുടെ കൈയിൽ നിന്നും കുതറി ചുവപ്പ് ബലൂണിനരികിലെത്തിയിരിക്കുന്നു. പാസ്കലിന്റെ പുതിയ കൂട്ടുകാരനെ തട്ടിയെടുക്കാൻ തെരുവിലെ പിള്ളേർ ശ്രമിക്കുന്നുണ്ട് .തെമ്മാടിക്കൂട്ടം അവനെ വഴിയിൽ തടഞ്ഞുനിർത്തി ബലൂൺ കൈക്കലാക്കാൻ നോക്കുന്നുണ്ടെങ്കിലും ആർക്കും പിടികൊടുക്കാതെ ബലൂൺ രക്ഷപ്പെട്ട് പാസ്കലിനൊപ്പം തന്നെകൂടുന്നു.
കുർബാന കൈക്കൊള്ളൻ അമ്മൂമ്മക്കൊപ്പം ഒരു ദിവസം പള്ളിയിലേക്ക് പോയ പാസ്കലിനൊപ്പം അമ്മൂമ്മകാണാതെ ഒളിച്ച് ബലൂണും വരുന്നു. പള്ളിക്കകത്ത് കയറിയ ബലൂൺ പ്രശ്നമുണ്ടാക്കുന്നു.ഇതൊന്നും കൂസാതെ ബലൂണുമായി പാസ്കൽ തെരുവിലേക്കിറങ്ങുന്നു. പലഹാരക്കടയുടെ പുറത്ത് ബലൂണിനെ നിർത്തി പിസ്സ വാങ്ങാൻ അകത്തേക്ക് കയറിയ പാസ്കൽ തിരിച്ചിറങ്ങി നോക്കുമ്പോൾ ബലൂണിനെ കാണുന്നില്ല. തെമ്മാടികുട്ടിക്കൂട്ടം ബലൂൺ കൈക്കലാക്കി വെളിമ്പ്രദേശത്തേക്ക് അതുമായി നടക്കുകയാണ്. കയർകെട്ടി അതിനെ വലിച്ചും ഇഴച്ചും കല്ലെറിഞ്ഞും പീഡിപ്പിക്കുകയാണ്.തകർന്ന പഴഞ്ചൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വിജനതയിൽ അതിനെ തെറ്റാലികൊണ്ട് എയ്ത് പൊട്ടിക്കാനുള്ള ശ്രമത്തിലാണവർ. മതിലിനിപ്പുറത്തുള്ള പാസ്കൽ എങ്ങിനെയെല്ലാമോ ബലൂണിനെ രക്ഷിച്ച് അതുമായി വീട്ടിലേക്ക് ഓടി .പിള്ളേരുടെ സംഘം കൂടെത്തന്നെ പിന്തുടരുന്നു,ഇടുങ്ങിയ വഴികളിലൂടെയും കെട്ടിടങ്ങൾക്കിടയിലൂടെയും അവൻ പാഞ്ഞുരക്ഷപ്പെടാൻ നോക്കുന്നുണ്ടെങ്കിലും അവസാനം പിടിയിലാകുന്നു. ബലൂൺ അവർ എറിഞ്ഞും ചവിട്ടിയും പൊട്ടിക്കുന്നു. പൊട്ടിയ ബലൂണിനരികിൽ ഇനിയെന്തുചെയ്യും എന്നറിയാതെ കരഞ്ഞ് ഇരിക്കുന്ന കുട്ടിയുടെ ദൃശ്യം ഹൃദയസ്പർശിയാണ്. പാരീസ് നഗരത്തിലെ ബലൂണുകളെല്ലാം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാനത്തേക്ക് പറന്നുയർന്നത് പെട്ടന്നാണ്.പാർക്കുകളിലെ കുട്ടികളുടെ കൈകളിൽനിന്നും , നഗരത്തിലെ വീടുകൾക്കകത്തുനിന്നും,കച്ചവടക്കാരുടെ വില്പനസ്റ്റാൻഡുകളിൽ നിന്നുമൊക്കെ അവ പറന്നുയർന്നു. കരയുന്ന പാസ്കലിനടുത്തേക്കാണവയെല്ലാം വരുന്നത്.നൂറുകണക്കിനു വർണ്ണബലൂണുകളെല്ലാം കൂടി അവസാനം ആ കുട്ടിയെ എടുത്തുയർത്തി നഗരത്തിന്റെ നരച്ച മേൽക്കൂരകൾക്ക് മുകളിലൂടെ ഒഴുകി പറക്കുന്നു. ഒടുവിൽ അനന്തവിശാലമായ മാനത്ത് ബലൂണുകളിൽ ഞാന്നുകിടന്നു ചിരിക്കുന്ന കുട്ടിയിൽ സിനിമ അവസാനിക്കുന്നു. സ്പെഷൽ എഫക്റ്റുകൾ ഇന്നത്തെപ്പോലെ സാധ്യമല്ലാത്ത , സങ്കേതിക വിദ്യകൾ അധികം വികസിക്കാത്ത അക്കാലത്ത് ഇത്തരമൊരു ഫാന്റസി ദൃശ്യങ്ങൾ സ്വാഭാവികതക്ക് കോട്ടമില്ലാത്തവിധത്തിൽ ചിത്രീകരിച്ചത് അത്ഭുതകരമാണ്. നരച്ച നഗര ദൃശ്യങ്ങൾക്കിടയിൽ തിളങ്ങുന്ന ചുവപ്പ് ബലൂണിന്റെ കളർ കോണ്ട്രാസ്റ്റ് അതിമനോഹരമായി നമുക്ക് അനുഭവപ്പെടും.
![]() |
| അൽബെർട്ട് ലമൊറീസ് |
“ഒരു നാൾ പള്ളീക്കൂടത്തിൽ ,
മേരിയോടൊപ്പം കുഞ്ഞാടും,
അടിവെച്ചടിവെച്ചകമേറി,
അവിടെ ചിരിതൻ പൊടിപൂരം”
എന്ന വരികളിലെ ആടിനു പകരം ബലൂൺ എന്നാക്കിയാൽ മാത്രം മതി. ചുവന്ന ബലൂണുമായുള്ള ഒരു കുട്ടിയുടെ സൌഹൃതം മറ്റു കുട്ടികളെ പ്രകോപിപ്പിക്കുന്നത് എന്തിനാണെന്ന് നമുക്കും ആ കുട്ടിയെപ്പോലെതന്നെ സംശയം തോന്നിപ്പിക്കും. വിശദീകരിക്കാനാവാത്ത ബന്ധങ്ങളെ നശിപ്പിച്ചേക്കുക എന്ന ലോക രീതിയെ സംവിധായകൻ ഇവിടെ ചർച്ചക്ക് വെക്കുന്നു. മതസങ്കൽപ്പങ്ങളും യേശുവിന്റെ കുരിശേറ്റവും ഉയിർത്തെഴുന്നേൽപ്പുമൊക്കെ ഈ സിനിമയിൽ ചില നിരൂപകർ വായിച്ചെടുക്കുന്നുണ്ട്. മെരുങ്ങാത്ത കുതിരയുമായി ഒരു കുട്ടിയുടെ ബന്ധം ചിത്രീകരിച്ചിരിക്കുന്ന 1953 ലെ തന്റെതന്നെ ‘വൈറ്റ് മേൻ’ എന്ന ബ്ലാക്ക് & വൈറ്റ് സിനിമയുടെ വേറൊരു പതിപ്പായാണ് തന്റെ രണ്ടാമത്തെ ചിത്രമായ ‘ദ റെഡ് ബലൂൺ’ ലമൊറീസ് ഒരുക്കിയിരിക്കുന്നത്. കുതിരക്ക് പകരം അചേതനമായ ബലൂണിൽ മനസ്സ് തുന്നിച്ചേർത്തിരിക്കുന്നു സംവിധായകൻ.ലമൊറീസിന്റെ മക്കൾ തന്നെയാണിതിൽ അഭിനയിച്ചിരിക്കുന്നത്. പ്രധാന വേഷം മകൻ പാസ്കൽ ലമോറീസും പെൺകുട്ടിയുടെ വേഷം സബീൻ ലമൊറീസും.
1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ പുരസ്കാരം (സംഭാഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും) , കാൻ ഫിലീം ഫെസ്റ്റിവലിൽ ‘പാം ഡി ഓർ’ പുരസ്കാരം , 1957 ലെ ‘ബാഫ്റ്റ പുരസ്കാരം’ തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മാനങ്ങളും അംഗീകാരങ്ങളും ഈ സിനിമ നേടി. ഊതിവീർപ്പിക്കപ്പെട്ട സങ്കൽപ്പങ്ങൾ മാത്രമാണു മനുഷ്യ ബന്ധങ്ങൾ എങ്കിലും കയ്പ്പേറിയ യാഥാർത്ഥ്യം എന്ന് നാം വിലപിക്കുന്ന മരണങ്ങളെ എത്ര വേഗമാണു പുതിയ ബന്ധങ്ങളിലൂടെ നാം പകരം വെക്കുന്നത് എന്ന് - സർ റിയലിസ്റ്റിക്കായ അവസാന ദൃശ്യത്തിലൂടെ മുതിർന്നവരോടുകൂടി സംവിധായകൻ പറയുന്നു,. അതുകൊണ്ടുതന്നെ ചുവപ്പ് ബലൂൺ കുട്ടികളുടെ മാത്രം സിനിമയല്ലാതാകുന്നു.
12/24/2010
ചേർന്ന് വേർപിരിയൽ

തിരുവനന്തപുരത്ത് വെച്ച് ഡിസംബർ 10 മുതൽ 17 വരെ നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യിൽ പ്രദർശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്‍നിർത്തിയുള്ള നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പിൽ. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വർത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയിൽ പലതും ചർച്ച ചെയ്യുന്നത്
1949 ൽ ചൈന തായ്വാൻ പിടിച്ചടക്കിയപ്പോൾ താൻ പ്രണയവിവാഹം ചെയ്ത് കുറച്ചുനാളുകൾ മാത്രം ആയ ഭാര്യയെ കൂട്ടാനാവാതെ ചൈനയിൽ നിന്നും തായ്വാനിലേക്ക് പോകേണ്ടിവന്ന പട്ടാളക്കാരനാണ് ലിയു. ഭാര്യ യുയി ഗർഭിണിയായിരുന്നു. ലിയുവിനു ചൈനയിലേക്ക് തിരിച്ചു വരാൻ ആകുന്നത് നാല്പതു വർഷങ്ങൾക്ക് ശേഷം മാത്രം. .ചില സാഹചര്യങ്ങൾ മൂലം അവിടെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു അയാൾ.യുയിയും വേറെ വിവാഹം ചെയ്ത് ആദ്യ മകനോടൊപ്പം മക്കളും പേരക്കുട്ടികളുമായി സ്വസ്ഥ ജീവിതത്തിലാണ്..ലിയു ഇവരുടെ വിലാസം കണ്ടെത്തി കത്തയച്ചിരിക്കുകയാണ്. താൻ യുയിയെ കാണാൻ അങ്ങോട്ട് വരുന്നു എന്ന്. യുയിയുടെ നല്ലവനായ ഭർത്താവും മറ്റു കുടുംബാംഗങ്ങളും സന്തോഷത്തോടെ അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. ലിയു ആ വീട്ടിലെത്തുന്ന ദിവസമാണു വാങ് ക്വനാൻ സംവിധാനം ചെയ്ത ‘എപ്പാർട് ടുഗതർ’ എന്ന സിനിമ ആരംഭിക്കുന്നത്.
നീണ്ട നാൽപ്പത് വർഷം കഴിഞ്ഞിട്ടും ഇരുവരും മനസ്സുകൊണ്ട് ഇപ്പഴും ഇഷ്ടമുള്ളവരാണ്.സ്നേഹിച്ച് കൊതിതീരും മുമ്പേ വേർപിരിയേണ്ടി വന്ന ആ വൃദ്ധർ ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനത്തിലാണ്. ഇത് ഇപ്പോഴത്തെ ഭർത്താവിനോടും മക്കളോടും പറയാൻ മടിയുണ്ട്. എങ്കിലും അവസാനം അവർ ഇരുവരും ചേർന്ന് വിഷയം അവതരിപ്പിക്കുന്നു. ഇത് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു..ലിയുവിനൊപ്പം യുയി തായ്വാനിലേക്ക് പോകുന്നതിൽ ഭർത്താവിനു സമ്മതമാണ്. അദ്ദേഹം അത്ര വിശാല മനസ്കനാണ്. പക്ഷെ അവസാനം സ്നേഹ നിധിയും നല്ലവനും ശുദ്ധനുമായ ആയാളെ ഉപേക്ഷിക്കാൻ പറയാൻ ലിയുവിനു മനസ്സുവരുന്നില്ല. വന്നതുപോലെ തിരിച്ചു പോകുന്ന ലിയുവിൽ സിനിമ അവസാനിക്കുന്നു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒന്നുചേർന്നിട്ടും വീണ്ടും പിരിയേണ്ടിവരുന്ന ആ സ്നേഹാത്മാക്കളുടെ നിസ്സഹായതയിൽ പ്രേക്ഷകമനസ്സ് നൊമ്പരപ്പെടുത്തിയാണു തിരിച്ച് ലിയു വിമാനത്തിലേക്ക് കയറുന്നത്.
12/22/2010
ഹണി
കേരള രാജ്യാന്തര ചലചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഹണി (ബാല്‍) എന്ന തുര്‍ക്കി സിനിമ അസാധാരണമായ നിശബ്ദസംഗീതം നിറഞ്ഞ മനോഹരമായ ഒരു കലാസൃഷ്ടിയാണ്.സെമിയ കപ്ലനോഗ്ലു സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘ഹണി’വനപ്രദേശത്തിനടുത്ത് താമസിക്കുന്ന യൂസഫ് എന്ന അഞ്ചുവയസ്സുകാരന്റെ കഥയാണ്. അച്ഛന് യാക്കൂബ് ആണ് അവന്റെ ഗുരു. വിക്കുള്ളതിനാല്‍ സ്കൂളില്‍ പാഠങ്ങള്‍ ഉറക്കെ വായിക്കാന്‍ അവന് ഒരിക്കലും കഴിയുന്നില്ല.ശബ്ദം കുറച്ച് സംസാരിക്കുമ്പോള്‍ അവനു വിക്കില്ലാതെ സംസാരിക്കാനാവുമെന്ന് അച്ഛന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് അച്ഛനും മകനും പരസ്പരം പതുക്കെയാണ് മിണ്ടുന്നത്.സ്കൂളില്‍ നിന്നും ഒരിക്കലും ഒരു അനുമോദനം ലഭിക്കുന്നില്ല.അവനെന്നും അത് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും.
കാട്ടില്‍ കരടികള്ക്കെത്താതത്ര ഉയരത്തില്‍ തേങ്കൂടുകള്‍ വച്ച് തേന്‍ എടുക്കലാണ് യാക്കൂബിന്റെ ജോലി.എന്തുകൊണ്ടോ അടുത്തകാലത്തായി തേനീച്ച കൂടുകളില്‍ തേന്‍ വളരെ കുറവാണ്. കുഞ്ഞ് യൂസഫും അച്ഛനൊപ്പം കാട്ടില്‍ പോവാറുണ്ട്. കാട്ടിലെ പലതരം പൂക്കളും ഇലകളും അച്ഛന് അവന് പരിചയപ്പെടുത്തുന്നത് അത്തരം യാത്രകളിലാണ്.
തേന്‍ തേടി ഗ്രാമത്തിനപ്പുറത്തെ മലയില്‍ പോയ യാക്കൂബ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല.അമ്മ സഹ്രയും യൂസഫും യാക്കൂബിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ്.തേനേടുക്കുന്നതിനിടയില് വളരെ ഉയരത്തില്‍ നിന്നും മരക്കമ്പ് പൊട്ടി യാക്കൂബ് താഴെ വീഴുന്ന ദൃശ്യം സിനിമയുടെ ടൈറ്റിലിനു മുന്നെ നാം കാണുന്നുണ്ട്. അച്ഛനെ തേടി കുഞ്ഞ് യൂസഫ് ഇരുണ്ട വനത്തിന്റെ ഉള്ളിലേക്ക് പോവുന്നു.
അച്ഛനും മകനും തമ്മിലുള്ള സൌമ്യ സൌഹൃദവും,കാട്ടിന്റെ നിഗൂഢതയില്‍ അവര്‍ ഇരുവരും മര്‍മരം പോലെ കൈമാറുന്ന വാക്കുകളും,തിരിച്ചെത്താത്ത അച്ഛനുവേണ്ടിയുള്ള യൂസഫിന്റെ വിങ്ങല്‍ നിറഞ്ഞ പ്രതീക്ഷയും,യാക്കൂബ് മരിച്ചതറിഞ്ഞ ക്ലാസ്സ് മാസ്റ്റര്‍ യൂസഫിനു എല്ലാം തെറ്റി വായിച്ചിട്ടും ആദ്യമായി അനുമോദന സമ്മാനം നല്കിയപ്പോള് അത് അച്ഛനെ കാണിക്കാനായി ആഗ്രഹിച്ച് നടക്കുന്ന കുട്ടിയുടെ ആശയും...ഈ സിനിമ നിശബ്ദമായ ഒരു നിലവിളിയായി പ്രേക്ഷകരെ ഏറെനാള്‍ പിന്തുടരുക തന്നെ ചെയ്യും ഈ സിനിമയ്ക്ക് ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് സംവിധായകനു ലഭിച്ചു
കാട്ടില്‍ കരടികള്ക്കെത്താതത്ര ഉയരത്തില്‍ തേങ്കൂടുകള്‍ വച്ച് തേന്‍ എടുക്കലാണ് യാക്കൂബിന്റെ ജോലി.എന്തുകൊണ്ടോ അടുത്തകാലത്തായി തേനീച്ച കൂടുകളില്‍ തേന്‍ വളരെ കുറവാണ്. കുഞ്ഞ് യൂസഫും അച്ഛനൊപ്പം കാട്ടില്‍ പോവാറുണ്ട്. കാട്ടിലെ പലതരം പൂക്കളും ഇലകളും അച്ഛന് അവന് പരിചയപ്പെടുത്തുന്നത് അത്തരം യാത്രകളിലാണ്. തേന്‍ തേടി ഗ്രാമത്തിനപ്പുറത്തെ മലയില്‍ പോയ യാക്കൂബ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല.അമ്മ സഹ്രയും യൂസഫും യാക്കൂബിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ്.തേനേടുക്കുന്നതിനിടയില് വളരെ ഉയരത്തില്‍ നിന്നും മരക്കമ്പ് പൊട്ടി യാക്കൂബ് താഴെ വീഴുന്ന ദൃശ്യം സിനിമയുടെ ടൈറ്റിലിനു മുന്നെ നാം കാണുന്നുണ്ട്. അച്ഛനെ തേടി കുഞ്ഞ് യൂസഫ് ഇരുണ്ട വനത്തിന്റെ ഉള്ളിലേക്ക് പോവുന്നു.
അച്ഛനും മകനും തമ്മിലുള്ള സൌമ്യ സൌഹൃദവും,കാട്ടിന്റെ നിഗൂഢതയില്‍ അവര്‍ ഇരുവരും മര്‍മരം പോലെ കൈമാറുന്ന വാക്കുകളും,തിരിച്ചെത്താത്ത അച്ഛനുവേണ്ടിയുള്ള യൂസഫിന്റെ വിങ്ങല്‍ നിറഞ്ഞ പ്രതീക്ഷയും,യാക്കൂബ് മരിച്ചതറിഞ്ഞ ക്ലാസ്സ് മാസ്റ്റര്‍ യൂസഫിനു എല്ലാം തെറ്റി വായിച്ചിട്ടും ആദ്യമായി അനുമോദന സമ്മാനം നല്കിയപ്പോള് അത് അച്ഛനെ കാണിക്കാനായി ആഗ്രഹിച്ച് നടക്കുന്ന കുട്ടിയുടെ ആശയും...ഈ സിനിമ നിശബ്ദമായ ഒരു നിലവിളിയായി പ്രേക്ഷകരെ ഏറെനാള്‍ പിന്തുടരുക തന്നെ ചെയ്യും ഈ സിനിമയ്ക്ക് ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് സംവിധായകനു ലഭിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)













