7/25/2016

നാനൂക് ഓഫ് ദ നോർത്ത്

റോബർട്ട്-ജെ-ഫ്ളഹേർട്ടി എന്ന പര്യവേഷകൻ ഒരു സിനിമാ സംവിധായകനാകുന്നത് വളരെ യാദൃശ്ചികമായാ ണ്. സർ വില്യം മക്കൻസിയോടൊപ്പം ഭൂമിയുടെ വടക്കേയറ്റത്തുള്ള മഞ്ഞുമൂടിയ ആർട്ടിക് പ്രദേശത്ത് അദ്ദേഹം 1910 മുതൽ ജോലി ചെയ്യുകയായിരുന്നു. കാനഡയിലെ ഉത്തര റെയിൽവേയ്ക്കും ലോഹ കമ്പനികൾക്കും വേണ്ടി ഇരുമ്പ് അയിര് തേടിയുള്ള യാത്ര, കൂടെ പ്രാദേശിക ഭൂപടനിർമ്മാണ വും, ഹഡ്സൺ ഉൾക്കടലിന്റെ കിഴക്കൻ തീരങ്ങളിൽ നീണ്ട ആറു വർഷത്തെ പര്വേഷണയാത്രകളിൽ തദ്ദേശിയരായ എസ്കിമോകളുമായി അടുത്തിടപഴകാൻ സാധിച്ചു. അയ്യായിരം ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള മഞ്ഞുമൂടിയ തരിശുഭൂമിയിൽ തന്റെ ഉൽഖനന ഉപകരണങ്ങളോടൊപ്പം മൂവി ക്യാമറയും ഒരു കൗതുകത്തിനായി അദ്ദേഹം കൈയിൽ കൊണ്ടുനടന്നിരുന്നു. 1913-14 ലെ ശൈത്യകാലത്ത് ബാഫിൽ ലാന്റിലും, ബെൽച്ചർ ഐലന്റിലും വെച്ച് പ്രാദേശികരായ ആളുകളുടെ ജീവിതം അദ്ദേഹം ക്യാമറയിൽ പകർത്തി. ഏകദേശം മുപ്പതിനായിരം അടി ഫിലിം ഷട്ട് ചെയ്തതാണ് ടൊറന്റോയിൽ തിരിച്ചെത്തിയത്. പക്ഷെ, ദൗർഭാഗ്യം കൊണ്ട് ആ മുഴുവൻ ഒറിജിനൽ ക്യാമറ നെഗറ്റീവുകളും എഡിറ്റിങ്ങിനിടയിൽ ഫ്ളഹേർട്ടി വലി ച്ചെറിഞ്ഞ സിഗരറ്റ കുറ്റിയിൽ നിന്നും തീ പടർന്ന് കത്തിനശിച്ചു. കൃത്യതയൊ ന്നുമില്ലാതെ വെറുതെ ചിത്രീകരിച്ച അവയൊക്കെ കത്തി നശിച്ചത് നന്നായെന്ന അദ്ദേഹത്തിനു തോന്നി. ഒരു പ്രത്യേക ആശയം മാത്രം ചിത്രീകരിക്കുന്നതിനെ ക്കുറിച്ചു മാത്രമായി അദ്ദേഹത്തിന്റെ ചിന്ത, 'റവലിയൻ ഫറർസ് എന്ന രോമക്കുപ്പായ കമ്പനിയുടെ സാമ്പത്തിക പുന്തുണയോടെ വീണ്ടും അദ്ദേഹം ക്യാമറയുമായി എസ്കിമോകളുടെ അടുത്തെത്തി. പുറം ലോകത്തിന് തികച്ചും അപരിചിതമായ ‘എസ്കിമോകളുടെ ജീവിതം" ഒരു സിനിമയാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ സജ്ജീക രണങ്ങളുമായാണ് യാത്ര. ക്യാമറ കൂടാതെ എഴുപത്തയ്യായിരം അടി ഫിലിം, ഡവലപ്പ് ചെയ്യാനും പോസിറ്റീവ് പ്രിന്റ് ചെയ്യാനും വേണ്ട ഉപകരണങ്ങൾ കെമിക്കലുകൾ പ്രൊജക്റ്റർ എന്നിവയും കൂടെ കരുതിയിരുന്നു. 1920 ആഗസ്റ്റ് മാസം മുതൽ ഒരു വർഷം നീണ്ട ദുരിത യാത്രകളിലൂടെ അങ്ങിനെ വിശ്വപ്രസിദ്ധമായ 'നാനൂക്ക് ഓഫ് ദ നോർത്ത് എന്ന ആദ്യ മുഴുനീള ഡോക്കുമെന്ററി ജന്മം കൊണ്ടു. 79 മിനുട്ട് ദൈർഘ്യമുള്ള ഈ നിശബ്ദ സിനിമ 1922 ജൂൺ മാസത്തിലാണ് റിലീസ് ചെയ്തത്.
ഈ സിനിമയ്ക്കു വേണ്ടി ആദ്യമായി ചിത്രീകരിച്ചത് ഒരു വാൽറസ് വേട്ട യാണ് ചിത്രീകരിച്ച ഷോർട്ടുകൾ ഡവ ലപ്പ് ചെയ്ത് അവിടുത്തുകാരുടെ മുന്നിൽ പ്രദർശിപ്പിച്ചു കാണിച്ചു. ഈ വെള്ളക്കാരൻ വലിയ ഉപകരണങ്ങൾ കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അപ്പോഴാണ് മനസിലാകുന്നത്. അവരാദ്യമായാണ് ഒരു ചലച്ചിത്രം കാണുന്നത്. അത്ഭതസ്തബ്ധരായ അവർ ഫ്ളഹേർട്ടിയുടെ സിനിമയ്ക്ക് വേണ്ടി എന്തിനും സന്നദ്ധരായിരുന്നു പിന്നീട് അതി മനോഹരമായ വാക്കുകളിൽ മുഖക്കുറിപ്പുകൾ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. 'ഹിമ ക്കാറ്റു ചൂളമിടുന്ന ആർട്ടിക്കിലെ യഥാർത്ഥ സ്നേഹത്തിന്റെയും ജീവിത ത്തിന്റെയും കഥ' എന്നാണ് ഫ്ളഹേർട്ടി മുഖവുരയായി പറയുന്നത്. സസ്നേഹം നിറഞ്ഞ എപ്പഴും സന്തോഷവാന്മാരായ എസ്കിമോകൾക്ക് നിഗൂഢമായ തരിശുനിലങ്ങളിൽ വന്ധ്യമായ കരയും ക്രൂരമായ കാലാവസ്ഥയുമുള്ള ഇവിടെ ഭക്ഷണത്തിനും അതിജീവനത്തിനു മായി മൃഗങ്ങൾ മാത്രമാണ് ആശ്രയം. അവരിലെ സംഘത്തലവനായ ധീരവേട്ടക്കാരൻ നാനൂക്ക്-(കരടി എന്നാണാ വാക്കിനർത്ഥം) രോമത്തൊപ്പിയണിഞ്ഞ നാനൂക്കിന്റെ ഇറുകിയ കണ്ണുകൾ ക്യാമ റയെ തന്നെ നോക്കി നിൽക്കുന്ന സമീപദൃശ്യത്തോടെയാണ് ആദ്യ ഷോട്ട് ആരംഭിക്കുന്നത്. നാനൂക്കിന്റെ നിഷ്കള ങ്കമായ പുഞ്ചിരി നമ്മുടെ ഹൃദയത്തിൽ പതിക്കും വിധം ദൈർഘ്യമുള്ളതാണ് ആ ദൃശ്യം. നദിയിലൂടെ കടൽതീരത്തെ വെള്ളക്കാരുടെ കച്ചവട കേന്ദ്രത്തിലേ ക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ് സംഘം, സാൽമൺ മൽസ്യങ്ങൾക്കും വാൽറസിനുമായുള്ള യാത്ര. പൊതിഞ്ഞുമൂടിയ ഒരു കുഞ്ഞു തോണിയിലിരുന്നു തുഴയുകയാണ് നാനൂക്ക്. ഒരു ചെറിയ കുട്ടി തോണിയുടെ പരപ്പിൽ കമിഴ്ന്ന് കിടക്കുന്നുണ്ട്. കരക്കടുപ്പിച്ച തോണിയിലെ ദ്വാരത്തിൽ നിന്നും മാജിക് ബോക്സിൽ നിന്നെന്ന പോലെ ഒന്നൊന്നായി നാനൂക്കിന്റെ കുടുംബം മുഴുവൻ നൂണ് പുറത്തേക്ക് വരുന്നു. ഭാര്യ സൈനല', കുഞ്ഞ് 'കുനായു’, ‘കൊമോക്ക് തുടങ്ങിയവർ. ആ സീസണിൽ വേട്ടയാടി നേടിയ വകകളെല്ലാം വിൽക്കാനായാണ് വെള്ള ക്കാരന്റെ 'വലിയ ഇഗ്ല'വിൽ അവരെ ത്തിയിരിക്കുന്നത്. വെള്ളക്കുറുക്കന്മാരും വാൽറസും കൂടാതെ വെറുമൊരു ചാട്ടു ളിമാത്രം കൊണ്ട് നേർക്കുനേർ പൊരുതി നാനൂക്ക് കീഴടക്കിയ ഏഴ് ഭീമൻ ഹിമക്കരടിത്തോലുകളുമുണ്ട് കൈയിൽ, ഇവയ്ക്കക്കൊക്കെ പകരമായി വേണ്ടത് പിച്ചാത്തിയും കല്ലൂമാലകളും വർണ്ണ മിഠായി കളും മാത്രം
ആദ്യമായി കണ്ട ഗ്രാമ ഫോൺ അത്ഭുതത്തോടെ നോക്കുകയാണ് നാനൂക്ക്. ഡിസ്കക്കുകളിലൊന്ന് കടിച്ചു നോക്കുന്നുമുണ്ട് ഇടയ്ക്ക്. ഇതിനിടയിൽ -നൂറുകണക്കിന് മൈൽ വിസ്താരത്തിൽ ഒഴുകിനടക്കുന്ന മഞ്ഞുപാളികൾ കരക്കടിഞ്ഞ് നാനൂക്കിന്റെ വഴി മുടക്കുന്നു. പട്ടിണി യുടെ വക്കോളമെത്തിയ അവസ്ഥയി ലാണ് സംഘം - ഭക്ഷണം തേടി അന ന്തമായി കിടക്കുന്ന മഞ്ഞുകഷണ ങ്ങൾക്കിടയിലൂടെ അലയുന്ന നാനൂക്ക് വല്ലാത്തൊരു ദയനീയ ദൃശ്യമാണ്. വാൽറസ് വേട്ട വിശദമായി ചിത്രീ കരിച്ചിട്ടുണ്ടീ സിനിമയിൽ, വാൽറസുകളെ കണ്ടെന്ന വാർത്തകേട്ട ചെറുതോ ണികളിൽ പുരുഷൻമാരെല്ലാം പുറപ്പെടുന്നു. കടലിൽ അതിശക്തരായ വാൽറസുകൾ കരയിൽ നിസ്സഹായരാണ്-മങ്ങിയ കാഴ്ചശക്തിയും. ചാട്ടുളി എറിഞ്ഞ് ഒരു വലിയ വാൽറസിനെ പിടികൂടുന്ന നാട കീയമായ ദൃശ്യമാണ് പിന്നെ, രണ്ട് ടൺ ഭാരമുള്ള അതിനെ ആയാസപ്പെട്ട കടലിൽ നിന്നും വലിച്ചുകയറ്റുന്നു. കീറിമുറിച്ച് പച്ചമാംസവും കൊഴുപ്പും ആർത്തിയോടെ കഴിക്കുകയാണവർ. വിദൂരമായ തരിശുനിലങ്ങളിലാണ് മാൻവേട്ട നടത്തുന്നത്. ഒരു മാനിനെ പ്പോലും വേട്ടയാടാനായില്ലെങ്കിൽ ആ യാത്ര മരണ ഭൂമിയിലേക്കായിരിക്കും. കൊടും ശൈത്യവും വിശപ്പും ആരെയും ബാക്കിവെച്ചേക്കില്ല. ശൈത്യകാലം തുടങ്ങുകയായി. നീണ്ട രാത്രികൾ. തുലോം ഹ്രസ്വമായ പകലുകൾ, മഞ്ഞ് മൂടിയ കടൽ, ചീറിയടിക്കുന്ന ഹിമക്കാറ്റ്- ആകാശത്ത് മങ്ങിയ വെള്ളോ്ട്ടു ഗോളം പോലെ വിളറിയ സൂര്യൻ. അലഞ്ഞുതിരിയുന്ന മഞ്ഞുപാളികൾ കൂട്ടിയിടിച്ചു തകർന്നുണ്ടായ മഞ്ഞുകുന്നുകൾ. നായകൾ വലിക്കുന്ന സ്റ്റെഡ്ജുകളിൽ ഭക്ഷണം തേടിയുള്ള ദുർഘടയാത്രകൾ-ഇടത്താവളങ്ങളിൽ പാർക്കാൻ മഞ്ഞുകൊണ്ട് പണിയുന്ന 'ഇഗ്ളു. വാൽറസിന്റെ കൊമ്പിൽ തീർത്ത പിച്ചാത്തികൊണ്ട് ചെത്തിയെടുക്കുന്ന മഞ്ഞുബ്ളോക്കുകൾ അടുക്കി വെച്ച് കമാനാകൃതിയിലുള്ള കുഞ്ഞു വീട നാനൂക്ക് എത്ര വേഗമാണെന്നോ പണിയുന്നത്. ഇഗ്ലൂവിനകത്ത് പ്രകാശം ലഭിക്കാനായി സുതാര്യമായ മഞ്ഞു പാളികൊണ്ടൊരു ജനൽചില്ലും അദ്ദേഹമുണ്ടാക്കുന്നുണ്ട്.

'ഓ്ജുക്ക് എന്ന ഭീമൻ സീലിനെ നാനൂക്ക് തന്ത്രപരമായി പിടിക്കുന്ന രംഗം വളരെ ആകാംക്ഷ വളർത്തും വിധം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ശ്വാസം കഴിക്കാനായി മഞ്ഞുപാളിക ളിൽ സീലുകൾ ദ്വാരം ഉണ്ടാക്കിവെച്ചി ട്ടുണ്ടാവും- ആ ദ്വാരങ്ങൾക്കരികിൽ പതുങ്ങിയിരുന്ന ചാട്ടുളിയെറിഞ്ഞ് കുടുക്കി വലിച്ച് കയറ്റുന്നു. അപായകര മായ ഈ വേട്ടയിൽ ഭാഗ്യത്തിന് നാനൂ ക്കിന്റെ സംഘം കൃത്യസമയത്ത് സഹാ യത്തിനെത്തുന്നു.
യാത്രകൾക്കിടയിൽ തങ്ങളുടെ താമസസ്ഥലത്ത് തിരിച്ചെത്താനാവാത്ത കുടുംബം രാത്രിയായപ്പോൾ ഉപേക്ഷി ക്കപ്പെട്ട ഒരു ഇഗ്ലൂവിൽ അഭയം പ്രാപി ക്കുന്നു. പുറത്തെ മഞ്ഞുകാറ്റിൽ വിറങ്ങ ലിച്ചു നിൽക്കുന്ന നായകൾ, കാറ്റിന്റെ ചൂളം വിളി, മ്ലാനത തളംകെട്ടിയ ആ ചുറ്റുപാടിൽ ഇഗ്ലൂവിനകത്ത് എല്ലാം മറന്ന് മയങ്ങുന്ന നാനൂക്കിന്റെ മുഖ ത്തിന്റെ ക്ലോസപ്പോടെയാണ് സിനിമ അവസാനിക്കുന്നത്.
സിനിമയ്ക്ക് ശേഷമുള്ള നാനു ക്കിന്റെ യഥാർത്ഥ ജീവിതം ഫ്ളഹേർട്ടിയെ ശരിക്കും നടുക്കിക്കള ഞ്ഞു. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ- ഭക്ഷണത്തിനായി വിദൂര പ്രദേശങ്ങളിലേക്ക് നടത്തിയ മാൻവേട്ട ക്കായുള്ള യാത്രയിൽ പാവം പട്ടിണികി ടന്നു മരിച്ചുപോയി. (നാനൂക്കിന്റെ യഥാർത്ഥ പേര് 'അല്ല കരിയല്ലകി എന്നായിരുന്നു) ലോകസിനിമയിൽ ഡോക്കുമെന്ററി പ്രസ്ഥാനത്തിന്റെ പിതാവായി ഫ്ളഹേർട്ടി കൊണ്ടാടപ്പെടുമ്പോഴും വളരെയധികം വിമർശനങ്ങളും ഈ സിനിമയെക്കുറിച്ചുണ്ടായി. 'ഡോക്കുമെന്ററി' എന്നത് മായം ചേർക്കാത്ത യഥാർത്ഥ്യങ്ങളായിരി ക്കണം. എന്നാലീ സിനിമയിൽ ഫ്ളഹേർട്ടി ക്രിയേറ്റ് ചെയ്ത രംഗങ്ങൾ ഉൾപ്പെടുത്തി എന്നാണ് പ്രധാന പരാതി. യഥാർത്ഥ ജീവിതം എന്ന് പറഞ്ഞ് അവ തരിപ്പിച്ചത് സത്യമല്ലാത്ത കാര്യങ്ങളാ യിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ എസ്കിമോകളുടെ യഥാർത്ഥ ജീവിതാവസ്ഥകളിൽ കുറച്ച മായം ചേർത്ത് കൂടുതൽ കാഠിന്യമുള്ള തായി അവതരിപ്പിക്കുന്നുണ്ടത്രേ. നാനൂക്കിന്റെ ഭാര്യയായി സിനിമ യിൽ കാണുന്ന നൈല യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഭാര്യയല്ലായിരുന്നു.

തെരഞ്ഞെടുത്തവരുടെ കൂട്ടമായിരുന്നു യൂറോപ്യൻ സ്വാധീനങ്ങൾക്കും മുമ്പുള്ള പ്രാകൃതരീതിയുള്ള വേട്ടകളായിരുന്നു ഫ്ളഹേർട്ടി ചിത്രീകരിച്ചത്. അക്കാലത്ത് നാനൂക്ക് തോക്കും വേട്ടക്കായി ഉപയോ ഗിച്ചിരുന്നത്രേ!
ഉള്ളതിലേറെ പൊലിപ്പിച്ച് പറയാൻ സംവിധായകൻ ശ്രമിച്ചിരുന്നു. ഗ്രാമഫോൺ കണ്ട് നാനൂക്ക് നടത്തുന്ന അത്ഭുതപ്രകടങ്ങളും കടിച്ചുനോക്കലും കൃത്രിമമായി അഭിനയിപ്പിച്ചതാണ്. നാനൂക്ക് അതിനുമുമ്പ് നടത്തിയ നിര വധി യാത്രകളിലൊക്കെ വെള്ളക്കാ രന്റെ കേന്ദ്രത്തിലെ ഗ്രാമഫോൺ കണ്ടി ട്ടുണ്ട്. ഇഗ്ലൂവിനകത്തുള്ള രംഗങ്ങൾ ചിത്രീകരിക്കാനായി വലിപ്പം കൂടിയ, ഭിത്തി കനംകൂടിയ, മുകൾ ഭാഗം തുറന്ന ഇഗ്ലൂവിനകത്തുവച്ചാണ് വലിയ ക്യാമറ പ്രവർത്തിപ്പിച്ചത്. വിമർശനങ്ങൾ ഉണ്ടാ യാലും അറിയപ്പെടാത്ത ജീവിതങ്ങൾ തുറന്നു കാട്ടാനുള്ള പിന്നീടുള്ള എത്രയോ ഡോക്കുമെന്ററികളുടെ വഴി കാട്ടി 'നാനൂക്ക് തന്നെ.
അതിജീവനത്തിനായി പൊരുതേ ണ്ടിവരുന്ന മനുഷ്യരുടെ ഒക്കെ പ്രതീക മായി നാനൂക്ക്- ഒരു നൂറ്റാണ്ടോളമായി സിനിമയുടെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നു.


3/20/2016

ദ ജനറൽ

''ജനറൽ''ഒരു തീവണ്ടിയുടെ പേരാണ്. വെസ്റ്റേൺ & അറ്റ്ലാന്റിക് റൈൽ റോഡു കമ്പനി യുടെ അഭിമാനവണ്ടി ആവിഎഞ്ചിന്റെ കരുത്തിൽ കുതിച്ചും കിതച്ചും പായുന്ന ആയിരത്തി എണ്ണൂറു കളുടെ മധ്യത്തിലെ തീവണ്ടി വരവറിയിച്ച ഓട്ടുമണികിലുക്കി, പാനീസ് വിളക്കും തൂക്കി, വെള്ളം കുടിച്ച് തീയും പുകയും തുപ്പി, ജോർജിയയിലെ മരിയെറ്റ സ്റ്റേഷനിൽ വന്നുനിൽക്കുന്ന ജനറലിനെ കാണിച്ചുകൊണ്ടാണ് ബസ്റ്റർ കീറ്റൺ സംവിധാനം ചെയ്ത് 1926ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ഈ നിശബ്ദ സിനിമ ആരംഭിക്കുന്നത്. ആ തീവണ്ടിയുടെ ഡ്രൈവറും എഞ്ചിനീയറുമായ ജോണി ഗ്രേ എന്ന ചെറുപ്പക്കാരനായി അഭിനയിച്ചിരിക്കു ന്നത് സംവിധായകൻ തന്നെ. ഗൗരവ പ്രകൃതക്കാരനെങ്കിലും സ്വപ്നങ്ങൾ കൂടുകെട്ടിയ വിടർന്ന കണ്ണു കളും നിഷ്കളങ്കമായ ചേഷ്ടകളുമാണയാൾക്കുള്ളത്. 1861 ലെ വസന്തകാലം - 'ജനറൽ' എന്ന തീവണ്ടി കഴിഞ്ഞാൽ അയാൾ ഏറ്റവും ഇഷ്ടപ്പെടുന്നത് അനബെല്ല ലീ എന്ന പെൺകുട്ടിയെ ആണ്. സ്റ്റേഷനിൽ നിന്നും നേരെ അനബെല്ലയുടെ വീട്ടിലേക്ക് നടക്കുകയാണ് അയാൾ, അമേരിക്കയിൽ ആഭ്യന്തര കലാപംലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമാണ്.
വടക്കൻ പ്രദേശക്കാർ സ്റ്റർ കോട്ട പിടിച്ചടക്കിയിരിക്കുന്നു എന്ന വാർത്ത പരന്നു കഴിഞ്ഞു. യുദ്ധം ആരംഭിക്കുകയായി. യുവാക്കൾ എല്ലാവരും പട്ടാളത്തിൽ ചേരാനുള്ള ഒരുക്കത്തിലാണ് അനബല്ലയുടെ ജ്യേഷ്ഠനും അച്ഛനും പട്ടാള ത്തിൽ ചേരാൻ പേർ ചേർക്കാൻ പുറപ്പെട്ടു കഴിഞ്ഞു. അനബെല്ല ജോണിയോട് പട്ടാളത്തിൽ ചേരുന്നില്ലേ എന്നന്വേഷിക്കുന്നു. തന്റെ കാമുകിയെ സന്തോഷിപ്പിക്കാനായി എന്തു ചെയ്യാനും അയാൾ ഒരുക്കമായിരുന്നു. റികൂട്ടിംങ് ഓഫീസിനു മുന്നിലെ ക്യൂവിൽ ഒന്നാമനായി കയറിപ്പറ്റാൻ അവൻ പല പരാക്രമങ്ങളും നടത്തി വിജയിക്കു ന്നു. യുദ്ധമുഖത്ത് വേണ്ടതിലേറെ ആവശ്യം ഇയാളെ ഇവിടെ തന്നെയാണ് എന്നതിനാൽ, ഇത്രയേറെ 'വിലയേറിയ ഒരു എഞ്ചിനീയറെ പട്ടാളത്തിൽ ചേർക്കാൻ അവർ ഒരുക്കമല്ലായിരുന്നു. ആൾമാറാട്ടം നടത്തി വീണ്ടും ക്യൂവിൽ കയറിപ്പറ്റാൻ ജോണി ശ്രമിക്കുന്നുണ്ടെങ്കിലും - പട്ടാള ഓഫീസർ അയാളെ ഓടിച്ചുവിട്ടു.
തിരിച്ചെത്തിയ ജോണിയെ കണ്ട് അനബല്ല ദേഷ്യപ്പെടുന്നു. അവൻ പറഞ്ഞത് അവൾ വിശ്വസിക്കുന്നില്ല. ഒരു ഭീരുവിനെ തനിക്ക് കാമുകനായി വേണ്ടെന്ന് അവൾ തറപ്പിച്ചു പറയുന്നു. പട്ടാള യൂണിഫോമിലല്ലാതെ ഇനി തന്നോട് മിണ്ടാൻ വരേണ്ടെന്നും പറഞ്ഞ് അവനെ ഉപേക്ഷിക്കുന്നു. യുദ്ധം ആരംഭിച്ച് ഒരു വർഷത്തിനു ശേഷമാണ് പിന്നീട് കഥ തുടരുന്നത്. ദുഃഖിതനായ ജോണി അപ്പഴും "ജനറൽ' തെക്കുവടക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. നഷ്ട പ്രണയത്തിന്റെ വേദനകൾ പേറിക്കൊണ്ട് .ഇതേ സമയം വടക്കൻ പ്രദശത്തെ പട്ടാള ജനറൽ താച്ചറും മുഖ്യ ചാരനായ ക്യാപ്റ്റൻ ആൻഡേഴ്സണും വലിയൊരു ഗൂഢാലോചന പ്ലാൻ ചെയ്യുകയാണ് വേഷം മാറി നുഴഞ്ഞുകയറി ജോണിയുടെ തീവണ്ടി തട്ടിക്കൊണ്ടുപോ കാനുള്ള വൻ പരിപാടി. തിരിച്ചുപോകും വഴി എല്ലാ തീവണ്ടിപ്പാളങ്ങളും പാലങ്ങളും തകർത്തുള്ള ഉഗ്രൻ അട്ടിമറി അതിർത്തിയിലേക്ക് പട്ടാളക്കാരെയും അവരുടെ സാധനങ്ങ ളെയും എത്തിക്കുന്നത് തടഞ്ഞാൽ തിരിച്ചാക്രമണം എളുപ്പമാകും എന്നവർക്കറിയാം.

ഗൂഢാലോചനയെക്കുറിച്ചൊന്നുമറിയാതെ സാധാരണ പോലെ ജനറലിൽ യാത്ര ആരംഭിക്കു കയാണ് ജോണി.യുദ്ധമുന്നണിയിൽ മുറിവേറ്റ കിടക്കുന്ന പിതാവിനെ കാണാനായി പോകുന്ന അനബെല്ലയും യാത്രക്കാർക്കൊപ്പമുണ്ട്. പക്ഷേ അ വൾ ജോണിയോട് ഒന്ന് പുഞ്ചിരിക്കുന്നുപോലുമില്ല. ഒരു സ്റ്റേഷനിൽ ഭക്ഷണം കഴിക്കാനായി യാത്രക്കാരെല്ലാം വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ സമയം ശത്രു സംഘം വണ്ടി തട്ടിയെടുത്ത് കടന്നുകളഞ്ഞു. അബദ്ധത്തിൽ അനബെല്ല മാത്രം വണ്ടിയിൽ പെട്ടുപോയിരുന്നു. തന്റെ തീവണ്ടി കുതിച്ചോടി മറയുന്നത് കണ്ട് ജോണിക്കൊന്നും മനസ്സിലായില്ല. മറ്റുള്ളവരെ കൂട്ടി അയാൾ വണ്ടിക്ക് പിറകെ ഓടുന്നുണ്ട്. ഓടീട്ട് കാര്യമില്ലെന്നായപ്പോൾ ഹാൻഡ് ലിവർ കൊണ്ട് പാളത്തിലൂടെ ഓടിക്കുന്ന നാലുചകവണ്ടി സംഘടിപ്പിച്ച പിറകെ കുതിക്കുന്നു. മുന്നിൽ പോയ ശത്രുക്കൾ ക്കൾ പാളം ഇളക്കി മാറ്റിയതിനാൽ ഒരിടത്ത് വച്ച് വണ്ടി മറിഞ്ഞ് ജോണി തെറിച്ചുവീഴുന്നു. പിന്നെ ഒരു സൈക്കിളിൽ പിന്തുടർന്ന് അടുത്ത തീവണ്ടി ആഫീസിലെത്തി അവിടെയുള്ള പട്ടാളക്കാർക്ക് വിവരം നൽകുന്നു. കുറെ പട്ടാളക്കാരെയും കയറ്റി ജോണി അവിടെയുള്ള തീവണ്ടിയിൽ പുറപ്പെടുന്നു നിർഭാഗ്യവശാൽ കയറിയ ബോഗി എഞ്ചി നുമായി ബന്ധിപ്പിക്കാൻ വിട്ടുപോയിരുന്നു. കുറേദൂരം ഓടി ക്കഴിഞ്ഞാണ് അബദ്ധം അയാൾ മനസ്സിലാക്കുന്നത്. തിരിച്ചുപോവാൻ സമയമില്ലാത്തതിനാൽ തനിച്ചു തന്നെ ജോണി യാത്ര തുടരുന്നു. ക്യാപ്റ്റൻ ആൻഡേഴ്സന്റെ സംഘം പാളത്തിൽ പലവിധ തടസ്സങ്ങൾ ഉണ്ടാക്കിയാണ് മുന്നോട്ടു പോകുന്നത്. ഇവയൊക്കെയും ഓടുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ജോണി സ്വയം മാറ്റുകയാണ്. ഒരു സ്റ്റേഷനിൽ നിന്ന് വലിയ പീരങ്കി സംഘടിപ്പിച്ച അതും കൊണ്ടാണ് പിന്നെയാത്ര, അതിസാഹസികമായി തീവണ്ടിയിലെ പീരങ്കിയിൽ നിന്നും വെടിവെക്കുന്നുണ്ട് ജോണി ഏറ്റവും തമാശനിറഞ്ഞ സംഭവങ്ങൾക്ക് അത് കാരണമാകുന്നുണ്ടെങ്കിലും. തങ്ങളെ പീരങ്കിയുമായി പിന്തുടരുന്ന വലിയ പട്ടാളസം ഘമാണ് പിറകിൽ എന്നു കരുതി'ജനറൽ മോഷ്ടാക്കൾ കുതിച്ചുപായുകയാണ്. ഈ തുരത്തിയോടിക്കലിനിടയിൽ ജോണി കാണി ക്കുന്ന സാഹസിക ശ്രമങ്ങളും, ചില പ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും, വന്നുവീഴുന്ന ഭാഗ്യവും ഒക്കെ പ്രേക്ഷകരെ ആകാംക്ഷയുടെയും അത്ഭുതത്തിന്റെയും തമാശയുടെയും ഒക്കെ മനോനിലകളിലൂടെ കടത്തിക്കൊണ്ടുപോകും.

ഒരു മേൽപ്പാലം കടന്നുപോകുന്ന സമയത്താണ് ക്യാപ്റ്റൻ ആൻഡേഴ്സസണും കൂട്ടാളി
കളും ജോണിഗ്രേയുടെ തീവണ്ടി അടുത്ത് കാണുന്നത്. '' ആ തീവണ്ടിയിൽ കരുതിയതുപോലെ പട്ടാളക്കാരൊന്നും ഇല്ലെന്നും വെറും ഒരു എഞ്ചിൻ ഡ്രൈവർ മാത്രമേ ഉള്ളൂ എന്നും അവർ മന സ്സിലാക്കുന്നു. ജോണി ഗേക്ക് സംഭവസ്ഥിതിയുടെ ഗൗരവം അപ്പഴേ പിടികിട്ടിയുള്ളൂ. താനിപ്പോൾ ശത്രു രാജ്യത്തിനകത്താണെന്ന കാര്യവും കൂടിയായപ്പോൾ തീവണ്ടിയിൽ നിന്നി റങ്ങി ഓടി കാട്ടിലൊളിച്ചു.. രാതി മഴയിൽ കൊടുംതണുപ്പിൽ വിശന്ന് തളർന്ന അയാൾ അടുത്തുകണ്ട കെട്ടിടത്തിനുള്ളിലേക്ക് ജനൽ വഴി കടക്കുന്നു. വിളമ്പിവെച്ച അത്താഴമേശയിൽ നിന്നും ഭക്ഷണം കൈക്കലാക്കുന്നതിനിടയിൽ ആൾക്കാർ വരുന്ന ശബ്ദം കേട്ട് മേശക്കടിയിൽ ഒളിക്കുന്നു. പട്ടാള ഓഫീസർമാരുടെ രഹസ്യയോഗമാണവിടെ - പുതിയ ആക്രമണത്തിന്റെ ആ സൂത്രണത്രന്തങ്ങളെല്ലാം ഒളിഞ്ഞുകേൾക്കുന്നു. ആയുധങ്ങളും ഭക്ഷണവും സാധനങ്ങളുമായി തീവണ്ടികൾ അതിർത്തിയിലെ റോക്ക് റിവർ കടത്താനും ഒരുങ്ങിനിൽക്കുന്ന പട്ടാളത്തിന്റെ സഹായത്തോടെ മിന്നൽ ആക്രമണം നടത്താനുമുള്ള പദ്ധതി "ജനറൽ തീവണ്ടിയിൽ നിന്നു കിട്ടിയ അനബെല്ലയെ അവിടെ തടവിൽ പാർപ്പിച്ചിരിക്കുന്ന കാര്യവും അയാൾ മനസ്സിലാക്കുന്നു. എല്ലാവരും പിരിഞ്ഞപ്പോൾ കാവൽക്കാരെ കീഴ്പ്പെടുത്തി തന്റെ പ്രണയിനിയെ രക്ഷിച്ച അവിടെ നിന്നും പുറത്തിറങ്ങുന്നു. അനബല്ല ലീ യെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു സാഹസകൃത്യം ഒന്നുമില്ല. തന്നെ രക്ഷിക്കാനായി ജീവൻ പണയപ്പെടുത്തി ശ്രത കൂടാരത്തിൽ പ്രിയതമൻ എത്തിയിരിക്കുന്നു. പ്രകാശം പരന്നപ്പോൾ ഇരുവരും ഒരു തീവണ്ടിസ്റ്റഷനരികിലാണ് ഉള്ളത് എന്ന് മനസ്സിലാക്കുന്നു. തീവണ്ടികളിൽ ചരക്കുകൾ കയറ്റുന്ന തിരക്കാണ് 'ജനറലി'ലും സാധനങ്ങൾ കയറ്റുന്നുണ്ട്. ചുമട്ടുകാരനായി ഭാവിച്ച അനബെല്ലയെ ചാക്കിൽ കെട്ടി ചുമന്ന് ജോണി ഗ്രേ തീവണ്ടിക്കരി കിലെത്തുന്നു. എഞ്ചിൻ മറ്റ് ബോഗികളുമായി ബന്ധിപ്പിക്കുന്ന പിൻ അന ബെല്ല ഊരിമാറ്റുന്നുണ്ട്. മിന്നൽ വേഗതയിൽ ജോണിഗ്രേ ജനറലിലെ എഞ്ചിൻ റൂമിലെ പട്ടാള ജനറലിനെ അടി ച്ച് ബോധംകെടുത്തി വീഴ്ത്തി തീവണ്ടിയുമായി രക്ഷപ്പെടുന്നു. ജനറലിനെ പിന്തുടർന്ന് പിടിക്കാനായി പട്ടാളത്തീവണ്ടി പിറകെ കുതിക്കുന്നു. അവരെത്തും മുമ്പ് അതിർത്തി കടന്ന് തന്റെ രാജ്യത്തിലെ പട്ടാളക്കാരെ ആക്രമണ വിവരം ധരിപ്പിക്കാനായി സർവശക്തിയും ഉപയോഗിച്ച് കുതിക്കുകയാണ് 'ജനറലി'ൽ ജോണിയും അനബെല്ലയും, തങ്ങൾ കടന്നുപോകുന്ന പാതയിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ ഇരുവരും പല സൂത്രങ്ങളും ചെയ്യുന്നുണ്ട്. റോക്ക് റിവർ പാലത്തിനു മുകളിലെത്തി- പാല ത്തിന് തീയിട്ട സാഹസികമായി ജോണി മറുകര എത്തി പട്ടാ ളക്കാർക്ക് വിവരം എത്തിക്കുന്നു. പിറകെ കുതിച്ചെത്തിയ ശത്രുപക്ഷത്തിന്റെ പട്ടാള തീവണ്ടി ആദ്യം സംശയിച്ചു നിന്നെങ്കിലും രണ്ടും കൽപ്പിച്ച തീപിടിച്ച പാലത്തിലൂടെ മറുകര കടക്കാൻ ശ്രമിക്കുന്നു. നടു ഭാഗത്തെത്തിയപ്പോൾ പാലം തകർന്ന് എല്ലാം പുഴയിൽ വീണു നശിക്കുന്നു. തുടർന്നുള്ള യുദ്ധത്തിൽ തെക്കൻ പട്ടാളം വടക്കൻ ശത്രു സേനയെ നിലംപരിശാക്കി. യുദ്ധവിജയാഘോഷങ്ങളിൽ ആരും ജോണിഗ്രേയെ ഒട്ടും പരിഗണിക്കുന്നേയില്ല. വിജയ ശിൽപ്പി ആയിരുന്നു ആ പാവം:
തന്റെ പ്രിയപ്പെട്ട തീവണ്ടിയുടെ എഞ്ചിൻ റൂമിലേക്ക് തനിച്ചു തിരിച്ചുനടക്കുന്നു.'ജനറൽ തിരിച്ചുപിടിക്കുന്ന അവ സരത്തിൽ ജോണിയുടെ അടിയേറ്റ വീണുകിടന്ന ശത്രു പ ക്ഷത്തെ ജനറലിന് അപ്പോഴാണ് ബോധം വരുന്നത് ജോണി അയാളുമായി ആഘോഷസ്ഥലത്തെത്തുന്നു. ശത്രുമേധാവിയെ കീഴ്പ്പെടുത്തി തടവിലാക്കിയ ജോണിഗ്രേയെ അപ്പോൾ തന്നെ പട്ടാളത്തിലെ ലഫ്റ്റനന്റായി നിയമിക്കുന്നു. ഔദ്യോഗികമുദ്രയായി വാൾ സമ്മാനിക്കുന്നു. പട്ടാള ഓഫീസറുടെ യൂണിഫോമിൽ തന്റെ പ്രിയ തീവണ്ടിക്കരി കിൽ അനബെല്ലയെ ചുംബിച്ചുനിൽക്കുകയും അതേസമയം കടന്നുപോകുന്ന പട്ടാളക്കാർ ഓരോരുത്തർക്കും സല്യൂട്ട നൽകുകയും ചെയ്യുന്ന കഥാനായകനിൽ സിനിമ അവസാ നിക്കുന്നു.
ഷെർലക്സ് ജൂനിയർ (1921) ദ നാവിഗേറ്റർ (1914) സെവൻ ചാൻസസ് (1925) തുടങ്ങിയ വൻ ജനപ്രിയ സിനിമകൾ സ്യഷ്ടിച്ചതിനു ശേഷമാണ് അക്കാലത്തെ ഏറ്റവും ചെലവേറിയ 'ദ ജനറൽ സംവിധാനം ചെയ്യാൻ ബസ്റ്റർ കീറ്റ് അവസരം ലഭിക്കുന്നത്. പക്ഷേ ചാപ്പിന്റെ സൂര്യതേജസ്സിൽ ഈ സിനിമ മങ്ങിപ്പോയി. "പൂർണമായും ഹാസ്യസിനിമയുമല്ല, പൂർണമായ സാഹസിക സിനിമയുമല്ലാത്ത ഒന്ന് എന്ന് പരിഹസിച്ച അവഗണിച്ചു കളഞ്ഞു പ്രേക്ഷകരും നിരൂപകരും, നിശബ്ദ സിനിമയുടെ നർമവസന്തകാലത്ത് തിരിച്ചറിയാതെ പോയ 'ജനറൽ’ എത്രയോ ദശകങ്ങൾക്ക് ശേഷം വൈകിയാണെങ്കിലും ആസ്വാദകലോകം നെഞ്ചിലേറ്റിയിരിക്കുന്നു. പൊടി ഞ്ഞും മാഞ്ഞും മങ്ങിയും പൊട്ടിയും വികൃതമായിരുന്ന പഴയ പ്രിന്റിൽ നിന്നും പുതിയ ഡിജിറ്റൽ റെസ്റ്ററേഷൻ ടെക്നിക്കുകളിലൂടെ'ജനറൽ പുനർസ്യഷ്ടിക്കപ്പെട്ടു. വീണ്ടും കണ്ടപ്പോഴാണ് ആ മഹത്തായ സിനിമയുടെ ഔന്ന്യത്യം ഏവരും തിരിച്ചറിയുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട 2001ൽ നടത്തിയ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച നൂറ് അമേരിക്കൻ സിനിമകളിൽ ജനറൽ പതിനെട്ടാം സ്ഥാനം നേടി. റോബർട്ട് എബർട്ടിനെപ്പോലുള്ള നിരൂപകർ നിശബ്ദ സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച പത്തിലൊന്നായി ഈ സിനിമയെ തിരഞ്ഞെടുത്തു. ആദ്യന്തം നിറഞ്ഞുനിന്ന ജോണി എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ സംവിധായകനായ ബസ്റ്റർ കീറ്റനു സാധിച്ചു. സിനിമയുടെ ശൈശവ ദശയിൽ നിർമിച്ച ഈ സിനിമയുടെ സാങ്കേതിക മികവ് നമെ അത്ഭുതപ്പെടുത്തും. കാലഘട്ടം പുനർസ്യഷ്ടിക്കുന്നതിൽ കാട്ടിയ പ്രതിഭയും അതിസാഹസിക രംഗങ്ങൾ റിയലിസ്റ്റിക്കായി അവതരിപ്പിച്ചതിലെ സൂക്ഷ്മശ്രദ്ധയും, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലെ സംഭവങ്ങൾ പകർത്തിയതിലെ ക്യാമറ മികവും ഒക്കെ നമ്മെ ശരിക്കും അമ്പരപ്പി ക്കുന്നവയാണ്. ഉദ്വേഗങ്ങളും ആകാംക്ഷയും സംഘർഷവും നിറഞ്ഞ ഒരു യുദ്ധകഥയിൽ ഉടനീളം ഭാരരഹിതമായ, ലാഘവപൂർണമായ നർമാന്തരീക്ഷം നിലനിർത്താൻ ബസ്റ്റർ കീറ്റനു സാധിക്കുന്നുണ്ട്. ബഫുൺ ഫലിതങ്ങളെന്നും 'അബദ്ധ ഭാഗ്യ'ങ്ങളുടെ യാദൃച്ഛികത ഉണർത്തുന്ന തമാശകളെന്നും ഒക്കെ വിലകുറച്ചുകാണാൻ പറ്റുന്ന നിഷ്കളങ്ക ഹാസ്യങ്ങളാണ് ചാപ്ളിനെ പോലെ ബ്സ്റ്റണും പയറ്റുന്നത്. ചാപ്പിന്റെ ഉള്ളുപൊള്ളയായ മുഖചേഷ്ടകൾ ചിരിപ്പിക്കാനായി ബ്സ്റ്റൺ ഉപയോഗിക്കുന്നി ല്ല. ശിലാസമാനമായ നിർവികാര മുഖത്തെ വിടർന്ന കണ്ണുകൾ മാത്രമേ ഇദ്ദേഹത്തെ സഹായിക്കാനുള്ളൂ. സാഹസിക രംഗങ്ങൾ അഭിനയിച്ച്ഫ ഫലിപ്പി ക്കുന്നതിലെ ചങ്കുറപ്പും. തന്റെ കാമുകി ഉപേക്ഷിച്ചു പോയപ്പോൾ ഹൃദയം തകർന്ന് ജോണി തന്റെ തീവണ്ടിയുടെ ചക്രത്തണ്ടിൽ തളർന്നിരിക്കുന്ന ഒരു ദൃശ്യമുണ്ട് ഈ സിനിമയിൽ, ഇതറിയാതെ അയാളുടെ അസിസ്റ്റന്റ് തീവണ്ടി ഷെഡിലേക്ക് നീക്കാനായി മുന്നോട്ടെടുക്കുന്നു. വണ്ടി നീങ്ങിത്തുടങ്ങിയതൊന്നും ജോണി അറിയുന്നില്ല. ചക്രത്തണ്ടിനൊപ്പം പതുക്കെ ഉയർന്നു താഴുന്ന നായകന്റെ കണ്ണുകൾ വിദൂരതയിലെങ്ങോ തറച്ചു നിൽക്കുകയാണ് - ചില നിമിഷങ്ങൾ അങ്ങിനെയാണ് - നാം പരിസരം മറന്ന് ലയിച്ച പോകും. 'ദ ജനറൽ നമ്മെ ഭൂതകാ ലത്തു നിന്നും നാമറിയാതെ ആവി വണ്ടിയിലേക്ക് ആവാഹിച്ചു കൊണ്ടുപോകും- തീർച്ച


ദ കളേർഴ്സ് ഓഫ് ദ മൗണ്ടൈൻ- പർവ്വതത്തിന്റെ നിറങ്ങൾ


യുദ്ധകാലത്തെ നിഷ്കളങ്കതകൾ അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എല്ലാ സംഘർഷങ്ങളുടെയും ആദ്യ ഇര ‘കുട്ടികളും' അവരുടെ 'കുട്ടിക്കാലവും' ആണ് .എന്ത് എന്തിന് സംഭവിക്കുന്നു എന്നറിയാതെ പകച്ചു നിൽക്കുന്ന നിഷ്കളങ്ക ശൈശവങ്ങൾ. ആഭ്യന്തര കലാപങ്ങളുടെയും രാഷ്ട്രാധികാര സമരങ്ങളുടെയും അടിസ്ഥാന ഇരയാകുന്ന, 'സാധ രണക്കാരനായ മനുഷ്യന്റെ പ്രതീകമാണ് ഈ കുട്ടികൾ. ഇറാനിയൻ നവ സിനിമകളിലെ ആഖ്യാന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊളംബിയൻ സംവിധായകനായ കാർലോസ് സിസർ അർബലെസ്, നിർ മ്മിച്ച് 2011ൽ പുറത്തിറങ്ങിയ 'കളേഴ്സ് ഓഫ് മൗണ്ടൻ' എന്ന ലളിത ചിത്രവുംചർച്ച ചെയ്യുന്നത് ആഗോളപ്രസക്തമായ ഈ മാനുഷിക പ്രശ്നം തന്നെ. കൊളംബിയൻ പർവത പ്രദേശമായ ലoപ്രഡേയിലെ കുഞ്ഞു ഗ്രാമത്തി ലെ ഒൻപതു വയസ്സു കാരനായ മാനുവലിന്റെ കാഴ്ചകളിലൂടെയാണ് അർബെലെസ് കഥ പരയുന്നത്.ടീച്ചറില്ലാതെ സ്കൂൾ പൂട്ടികിടപ്പാണ്

പ്ന്തുമായി കൂട്ടുകാരനായ ജൂലിയൻ, പൊക്ക ലൂസ് എന്നിവർക്കൊപ്പം കളിസ്ഥലത്തേക്ക് വരുന്ന മാനുവലിന്റെ ആഹ്ലാദമുഖത്തി ലാണ് സിനിമ ആരംഭിക്കുന്നത്. വളരെ നേർത്ത കാഴ്ചശക്തി മാത്രമുള്ള അൽബിനോ ആയ പൊക്ക ലൂസിനെ എല്ലാവരും പൊട്ടൻ കളിപ്പിക്കുന്നുണ്ട്. അൽ ബിനോകളൊക്കെയും ചെറുപ്പത്തിലേ മരിച്ചുപോകും എന്ന് പറഞ്ഞ് അവനെ ഭയപ്പെടുത്തുന്നുണ്ടവർ, ഭയന്നു കരയുന്ന പൊക്കലൂസിനെ ആശ്വസിപ്പിക്കുന്നത് മാനുവലാണ്.

കളി കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് അവർ തങ്ങളുടെ സ്കൂളിൽ പുതുതായി ചേരാൻ വന്ന കാർമെൻ എന്ന ടീച്ചന്റെ കാണുന്നത്. നഗരത്തിൽ നിന്ന് തന്റെ ബാഗേജുകളുമായി ജീപ്പിൽ വന്നിറങ്ങിയ ടീച്ചറെ മാനുവൽ സ്കൂൾവരെ അനുഗമിക്കുന്നുണ്ട്. പൂട്ടിക്കിടക്കുന്ന സ്കൂൾ വീണ്ടും തുറക്കുന്നതിൽ കുട്ടികളെല്ലാം സന്തോഷത്തിലാണ്.

വീട്ടിലെത്തിയ മാനുവൽ കൃഷിക്കാരനായ അച്ഛൻ ഏർണസ്റ്റോയെ സഹായിക്കുന്നുണ്ട്. തൊഴുത്തിൽ പാൽകറക്കാനും മറ്റും. ഇതിനിടയിൽ ചിലർ ഏർണസ്റ്റോയെ അന്വേഷിച്ച് വീട്ടിലെത്തുന്നു. അവരുടെ കണ്ണിൽപ്പെടാതെ അച്ഛൻ ഒളിക്കുന്നതെന്തിനെന്നും അച്ഛൻ വീട്ടി ലില്ലെന്ന നുണ പറഞ്ഞ് അവരെ അമ്മ മടക്കി അയയ്ക്കുന്നതെന്തിനെന്നും അവനു മനസ്സിലാവുന്നില്ല. മുതിർന്നവരുടെ സംസാരങ്ങളിൽ നിന്നും ഭയഭാവങ്ങ ളിൽനിന്നുമൊക്കെ അവ്യക്തമായെങ്കിലും ചിലതൊക്കെ അവന് പതുക്കെ മനസിലാകുന്നുണ്ട് . പക്ഷേ അതൊന്നും അത്ര ഗൗര വമുള്ളതായി മാനുവലിന് തോന്നുന്നില്ല. അവന് ഏറ്റവും പ്രധാനം ഫുട്ബോൾ കളിയാണ്. ഗ്രാമത്തിനു തൊട്ടടുത്തുള്ള പർവത ത്തിലെ കാടുകളിൽ ഒളിപ്പോരാളികളായ ഗറില്ല റിബലുകൾ തമ്പടിച്ചിട്ടുണ്ട്. പിന്തുണയും സഹായവും ഭക്ഷണവും ഒക്കെ അവർ ഗ്രാമീണരെ ഭീഷണിപ്പെടുത്തി നേടുകയാണ്. കൗമാരക്കാരായ കുട്ടികളെപ്പോലും നിർബന്ധപൂർവം ഗറില്ലാ പരിശീലനത്തിന് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഗറില്ലകൾക്ക് സഹായം നൽകുന്നു എന്ന സംശയത്താൽ ഗവർമെന്റ് സായുധസേനകൾ ഗ്രാമത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇടയ്ക്കിടെയുള്ള പട്ടാളത്തിന്റെ തിരച്ചിലുകൾ കൊണ്ടും ഗറില്ലകളുടെ ഭീഷണികൊണ്ടും ധർമസങ്കട ത്തിലാണ് സാധു കൃഷിക്കാരായ ഗ്രാമീ ണർ സഹായിച്ചില്ലെങ്കിൽ ഗറില്ലകൾ വക വരുത്തും. സഹായിച്ചാൽ പട്ടാളത്തിന്റെ പിടിയിലാകും. പലരും ഈ കുരുക്കിൽ നിന്ന് രക്ഷനേടാൻ എല്ലാം വിട്ടെറിഞ്ഞ് എങ്ങോട്ടൊക്കെയോ രക്ഷപ്പെട്ടു. മാനുവലിന്റെ അമ്മയും കുറേനാളായി ഇതു തന്നെ പറയുന്നു. പക്ഷേ ഏർണെസ്റ്റോക്ക് തന്റെ കൃഷിയും പശുക്കളേയും ഒക്കെ ഉപേക്ഷിച്ച സ്ഥലംവിടാൻ മനസ്സുവരുന്നില്ല. ഗറില്ലകൾ അവരുടെ യോഗത്തിൽ പോവാത്തതിന് അയാളെ നോട്ടമിട്ടിരിക്ക യാണ്.

അടുത്ത ഞായറാഴ്ചത്തെ മീറ്റിങ്ങിന് ഉണ്ടായിരിക്കണം എന്ന അന്ത്യശാസനം നൽകിയാണവർ പോയിരിക്കുന്നത്.
പുതിയ ടീച്ചർ ഊർജസ്വലതയോടെ സ്കൂൾ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികൾ പലരും നാട്ടിലില്ല. എല്ലാ ക്ലാസ്സിലെയും കുട്ടികളെ ഒരുമിച്ച് ഇരുത്തിയാണ് ക്ലാസ്സ് നടത്തുന്നത്. കണക്കു പഠിപ്പിക്കുമ്പോൾ തന്റെ ഡ്രോയിങ്ങ് ബുക്കിൽ വരച്ച മലകൾക്ക് ചായം പുരട്ടുന്ന മാനുവലിനോട് ടീച്ചർ ദേഷ്യം പിടിക്കുന്നുണ്ട്. എങ്കിലും അവനെ ഇഷ്ടമുള്ള ടീച്ചർ പിന്നീടൊരിക്കൽ ഇഷ്ടപ്പെട്ട കളർബോക്സസ് വാങ്ങി സമ്മാനിക്കുന്നുണ്ട്.
ഒരു ദിവസം നഗരച്ചന്തയിലേക്ക് അച്ഛനൊപ്പം മാനുവലും പോകുന്നുണ്ട്. ഗറില്ലാ ചാരന്മാരുടെ മുന്നിൽ പെടുമോ എന്ന ഭയന്ന് പാത്തും പതുങ്ങിയുമാണ് ഏർണസ്റ്റോ മാനുവലിനൊപ്പം ചന്തയി ൽ ചെലവഴിക്കുന്നത്. തന്റെ പന്നിക്കുട്ടികളെ വിറ്റു കിട്ടിയ പണം കൊണ്ടയാൾ മാനുവലിന്റെ ഒൻപതാം പിറന്നാൾ സമ്മാനമായി അവന് ഏറ്റവും ഇഷ്ടമുള്ള ഒരു പുത്തൻ ഫുട്ബോൾ വാങ്ങി നൽകുന്നുണ്ട്.
പിറ്റേദിവസം അഭിമാനത്തോടും വ ലിയ ഗമയോടും കൂടിയാണ് മാനുവൽ കൂട്ടുകാർക്കരികിൽ തന്റെ പുത്തൻ പന്തുമായെത്തുന്നത്. അവർ ഗ്രാമാതിർ ത്തിയിൽ പുതുതായി ഉണ്ടാക്കിയ പ്ലേ ഗ്രൗണ്ടിൽ കളി തുടങ്ങി. കളിക്കിടയിൽ പന്ത് മലഞ്ചരിവിലെ പുൽപടർപ്പിലേക്ക് തെറിച്ചുപോയി. ആ സമയം കെട്ടു പൊട്ടിച്ചു വന്ന ഒരു പന്നി ആ ഭാഗത്തേയ്ക്ക് ഓടി ഇറങ്ങി. ഒപ്പം തന്നെ ഉഗ്രസ്ഫോടനവും നടന്നു. പന്നി ചിതറിത്തെറിച്ചു. പട്ടാളം തങ്ങളെ തേടി ഹെ ലികോപ്ടറിൽ ഗ്രൗണ്ടിലിറങ്ങി പർവത പ്രദേശത്തേക്ക് വരുന്നെങ്കിൽ തടയാനായി ആ താഴ്വരയത്രയും ഗറില്ലകൾ മൈൻ പാകിയിരിക്കയാണ് എന്ന ഞെട്ടി ക്കുന്ന വിവരം അങ്ങനെയാണ് എല്ലാ വരും അറിയുന്നത്. കുട്ടികളുടെ വീട്ടുകാർ വന്ന് ഇനി അവിടെ ആരും കളിക്കരുതെന്ന് താക്കീതു ചെയ്തു താഴ്വാരത്തേക്ക് ആരും ഇറങ്ങാതിരിക്കാൻ വേലികെട്ടി അപായ സൂചന വെച്ചു.

അപ്രതീക്ഷിതമായ ഈ ആഘാതം മാനുവലിന് സഹിക്കാനാവുന്നതായിരുന്നില്ല. തന്റെ പ്രിയപ്പെട്ട പന്ത് കൈമോശം വന്നിരിക്കുന്നു. തൊട്ടടുത്താണെങ്കിലും അത് ഇനി തിരിച്ചുകിട്ടില്ല. അവന്റെ സങ്കടം മാറ്റാൻ ഏർണെസ്റ്റോ വേറൊരു പന്ത് പകരം വാങ്ങിത്തരാം എന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ അതിനി നടക്കില്ലെന്ന് അവനറിയാം. പന്ത് തിരിച്ചെടുക്കാനുള്ള അപകടകരമായ രഹസ്യദൗത്യത്തിന്റെ ആലോചനയിലാണ് പിന്നീട് മാനുവൽ, പന്ത് തിരിച്ച് കിട്ടിയാൽ രണ്ട് ദിവസം അത് സ്വന്തമായി നൽകാം എന്ന പ്രലോഭ നത്തിൽ ഹുലിയനും പൊക്കലൂസും വീഴുന്നു. മൂവരും കൂടി നടത്തുന്ന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.

പക്ഷേ എത്ര നിർബന്ധിച്ചിട്ടും അവിടം വിട്ട് പോകാൻ ഏർണസ്റ്റോ ഒരുക്കമല്ലെന്ന് മനസ്സിലാക്കിയ മാനുവലിന്റെ അമ്മ അയാളറിയാതെ കുട്ടിയുമായി സ്ഥലംവിടാനൊരുങ്ങുന്നുണ്ട്. തന്റെ അച്ഛനെയും പന്തിനെയും ഉപേക്ഷിക്കാൻ അവൻ ഒരുക്കമല്ലായിരുന്നു. വണ്ടിയിൽ കയറാനൊരുങ്ങുമ്പോൾ അവൻ തിരിച്ചോടിക്കളഞ്ഞു. ഈ പ്രശ്നം വീട്ടിൽ വലിയ ബഹളത്തിനു കാരണമാകുന്നുണ്ട്. ടീച്ചർ സാധനങ്ങൾ വാങ്ങാൻ നഗ രത്തിൽ പോയ ഞായറാഴ്ച അവരറിയാതെ സ്കൂളിലായിരുന്നു ഒളിപ്പോരാ ളികളുടെ രഹസ്യയോഗം നടന്നത്. അ വർ സ്കൂൾ ചുമരിൽ മുദ്രാവാക്യങ്ങൾ എഴുതിയിടുകയും ചെയ്തു. ചായങ്ങളും വാങ്ങിയാണ് ടീച്ചർ തിരിച്ചെത്തിയത്. ചുവരെഴുത്തുകൾ മായ്ച്ച് കളഞ്ഞ് അവിടെ കുട്ടികളെക്കൊണ്ട് മനോഹരമായ ഒരു ചുമർചിത്രം വരയ്ക്കക്കാൻ അവർ ഒരു ങ്ങുന്നു. ഒളിപ്പോരാളികളെ പ്രകോപിപ്പിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ അവർ ചെവിക്കൊണ്ടില്ല. ഗ്രാമത്തിനപ്പുറത്തെ നിഗൂഢമായ പർവതത്തിന്റെ ചിത്രം ചുവരിൽ വരച്ചു. അതിൽ കിളികളും പുഴകളും പൂക്കളും വരച്ചു. പർവതത്തിനു ചായം തേയ്ക്കുന്നത് മാനുവലാണ്. ഹരിതാഭമായ പർവതത്തിന്റെ ചിത്രം എല്ലാവരും ചേർന്ന് വരച്ചുതീർത്തു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. പട്ടാളത്തിന്റെ ക്രൂരമായ ചോദ്യംചെയ്യലുകൾ. കൂടുതൽ പേർ ഗ്രാമം വിട്ടുതുടങ്ങി. സ്കൂളിൽ കുട്ടികൾ ഓരോന്നായി കുറഞ്ഞു. പട്ടാള ഹെലികോപ്റ്ററിന്റെ പ്രചണ്ഡവേഗം തങ്ങളുടെ വീടിനെ പിടിച്ചു കുലുക്കിയപ്പോഴാണ് മാനുവൽ വീണ്ടും നടുങ്ങുന്നത്. ഗറില്ലാ സംഘത്തിലുള്ള മകനെ സഹായിക്കുന്നു എന്ന് പറഞ്ഞ് പട്ടാളം പിടിച്ചുകൊണ്ടുപോയ ജൂലിയന്റെ അച്ഛന്റെ മൃതശരീരമാണ് കുതിരപ്പുറത്ത് താഴ്സത്തിയിട്ട് തിരിച്ച് വരുന്നത്. ഭയം മാനുവലിന്റെ സിരകളിൽ പതുക്കെ പടർന്നു തുടങ്ങി. മരണഭയം ടീച്ചന്റെ തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നു. കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞ് ഓടിപ്പോകുന്ന ടീച്ചന്റെ മാനുവലും കൂട്ടുകാരും നിർവികാരരായാണ് നോ ക്കിനിൽക്കുന്നത്. അവർ വരച്ച ചുവർചി ത്രത്തിനു മേൽ ഭീഷണിയുടെ എഴുത്തു കൾ,

ഇതിനിടെ പൊക്കലുസിനെ ഒരു മരക്കൊമ്പിലൂടെ കയറിൽ കെട്ടിത്താഴ്ത്തി പന്തെടുക്കാൻ മാനുവലും ജൂലിയനും കൂടി ശ്രമിക്കുന്നുണ്ട്. നിലത്തെവിടെയൊക്കെയാണ് മൈനുകൾ കുഴിച്ചിട്ടിരിക്കുന്നത് എന്നറിയാത്തതിനാലാണ് അ വർ ഈ വിദ്യ ഉപയോഗിക്കുന്നത്. പക്ഷേ കണ്ണട വീണുപോയ ലൂസിന് പന്ത് തിരിച്ചെടുക്കാനായില്ല.

വീട്ടിൽ ഗറില്ലകൾ ഏർണെസ്റ്റോയെതേടിയെത്തുന്നു. മാനുവൽ കാണുന്നത് ചളിക്കുളമാക്കിയ തന്റെ വീടാണ് അച്ഛനെവിടെ എന്ന അന്വേഷ ണത്തിന് അമ്മയുടെ മൗനമായിരുന്നു ഉത്തരം. അച്ഛന്റെ നിലത്തുവീ ണു കിടന്ന തൊപ്പി മാനുവലിന് എല്ലാം വ്യക്തമാക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഗൃഹനാഥന്റെ ഉത്തരവാദിത്വത്തിലേക്ക് പെട്ടെന്നാണ് മാനുവൽ സംക്രമിക്കുന്നത്. തൊഴുത്തിൽ പോയി പശുവിനെ കറക്കാൻ ശ്രമിച്ചുപരാജയപ്പെടുന്ന മാനുവ ലിന്റെ ദൈന്യത നമുക്ക് അറിയാനാവും. ഇവിടംവിട്ടു പോകാനൊരുങ്ങുന്ന അമ്മ യോടൊപ്പം സാധനങ്ങൾ കെട്ടിവെയ്ക്കു ന്നതിനിടയിൽ മാനുവൽ പെട്ടെന്ന് പുറത്തിറങ്ങുന്നു. അവന്റെ എല്ലാ ഭയങ്ങളും നിമിഷനേരത്തേക്ക് ഇല്ലാതായിരിക്കുന്നു. ആരുടെയും സഹായം അവനില്ല. രണ്ടും കൽപ്പിച്ച മരത്തിലെ കയറിലൂടെ താഴ്വാരത്ത് ഊർന്നിറങ്ങി. പോക്കറ്റിൽ കരുതിയ കല്ലു കൾ മുന്നിൽ ഇട്ട നോക്കി മൈനുകളുണ്ടോ എന്നു പരിശോധിച്ച് പതുക്കെ പാദമുന്നി അവൻ പ്രിയപ്പെട്ട പന്തിനരികിലെത്തി. അത് തിരിച്ചു കിട്ടുമ്പോൾ മാനുവലിന്റെ മുഖത്ത് വിരിയുന്ന തൃപ്തി എല്ലാ വിഷമങ്ങളും മായ്ക്കുന്നതായിരുന്നു. ബോളുമായി തിരിച്ചെത്തുന്ന മാനുവലിനെ അമ്മ ശകാരിക്കുന്നേ ഇല്ല. നിർവികാരതയോടെ ഗേറ്റടച്ച് ഇരുവരും റോഡിലേക്കിറങ്ങുന്നു. അഭയാർഥികളായി ഗ്രാമം വിട്ട് പോകുന്നവർക്കൊപ്പം വണ്ടിയിൽ അവരും അകന്നുപോകുന്നു. മാനുവൽ തന്റെ പ്രിയപ്പെട്ട പന്ത് ഹൃദയത്തോടടുക്കി പിടിച്ചിരിക്കുന്ന ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു. ലളിതമായ ആഖ്യാന ശൈലിയിൽ മാനുവലിന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ക ഥ പുരോഗമിക്കുന്നത്. ഒരിക്കലും ഭീതിത മായ ഒരു പീഢനക്കാഴ്ചയും മാനുവൽ കാണുന്നില്ല. പ്രേക്ഷകരും. പക്ഷേ സിനിമയിലുടനീളം ഭയത്തിന്റെ ഗുഢസാന്നിധ്യം മറഞ്ഞിരിപ്പുണ്ട്താനും. ലോകമെങ്ങും സ്വീകാര്യത നേടിയ ഈ ലളിതചിത്രം പതിനാറാമത് കേരളരാജ്യാന്തര ചലചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള 'സുവർണചകോരം' നേടിയിരുന്നു. പുറമെ സ്വച്ഛവും സൗമ്യവും സുന്ദരവുമായ ഗ്രാമഭംഗിയുടെ പശ്ചാത്തലമായി നാം കാണുന്ന മലകളുടെ നീലിമ ഘനീഭവിച്ച ഭയമാവാം എന്ന പുതു അറിവ് കാർലോസ് സിസർ അർബലെസ് നമുക്ക് നൽകുന്നുണ്ട് ഈ സിനിമയിലൂടെ, നിറങ്ങൾ ഒന്നിന്റെയും സൂചനയാവണമെന്നില്ലെന്നും,